ആരോഗ്യപരമായി ഏറെ ഗുണകരമായ ഒരു ഭക്ഷ്യവസ്തുവാണ് ഇഞ്ചി. ദിവസവും ഭക്ഷണക്രമത്തില്‍ ഇഞ്ചി ഉള്‍പ്പെടുത്തിയാല്‍ ലഭിക്കുന്ന ഗുണങ്ങള്‍ ഏറെയാണ്. അതിലൊന്നാണ് രോഗങ്ങളെ ഒരു പരിധി വരെ തടയാനുള്ള കഴിവ്. ഇഞ്ചിയുടെ ഇത്തരത്തിലുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഇഞ്ചി സഹായിക്കുന്നു. ഹൃദയാരോഗ്യവും കാത്തു സൂക്ഷിക്കും. ഇതിലൂടെ ഹൈപ്പര്‍ ടെന്‍ഷന്‍, സ്‌ട്രോക്ക്, ഹൃദയാഘാതം എന്നിവ തടയാൻ സാധിക്കുന്നു.
Read also: കോസ്‌റ്റ് ഗാർഡിൽ ഒഴിവ്; ഉടൻ അപേക്ഷിക്കാം : അവസാന തീയതി നവംബർ എട്ട്
ഇഞ്ചി കഴിച്ചാല്‍ മൂക്കടപ്പ് പോലെയുള്ള സാധാരണ അസുഖങ്ങള്‍ തടയാന്‍ കഴിയും. ഇഞ്ചിയിലെ ജിഞ്ചറോള്‍ എന്ന ആന്‍റി ഓക്‌സിഡന്‍റ് ശരീരത്തിലെ അനാവശ്യ ഇന്‍ഫെക്ഷനുകള്‍ തടയുന്നു. ദിവസവും രാവിലെ ഒരു ചെറിയ കഷ്ണം ഇഞ്ചി കഴിച്ചാല്‍, മലബന്ധം മൂലമുള്ള പ്രശ്‌നം തടയാം. തലകറക്കം ഒഴിവാക്കാൻ ഇഞ്ചിയുടെ ഉപയോഗം വര്‍ധിപ്പിക്കുക്കുക. ഗര്‍ഭകാലത്ത് ഉണ്ടാകുന്ന തലകറക്കത്തിനും ഇഞ്ചി ഉപയോഗിക്കാം. ഭക്ഷണത്തില്‍ ഇഞ്ചി ഉള്‍പ്പെടുത്തുന്നതിലൂടെവയറുമായി ബന്ധപ്പെട്ട അസ്വസ്ഥതകള്‍ തടയാൻ സാധിക്കും. ഇഞ്ചിയും ഉപ്പും ചേര്‍ത്ത മിശ്രിതം കഴിക്കുന്നത് ദഹനസംബന്ധമായി ഉണ്ടാകുന്ന വയറുവേദന തടയുന്നു.
Post Your Comments