Latest NewsFootballNews

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ക്രിസ്റ്റല്‍ പാലസിനെ മുട്ടുകുത്തിച്ച് ലിസെസ്റ്റര്‍ സിറ്റി

ലണ്ടന്‍: ഞായറാഴ്ച നടന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ ലിസെസ്റ്റര്‍ സിറ്റി ക്രിസ്റ്റല്‍ പാലസിനെ പരാജയപ്പെടുത്തി. അതേസമയം, ടോട്ടനത്തിനെതിരെ എവര്‍ട്ടണ്‍ സമനില നേടി. എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് ലിസെസ്റ്റര്‍ ക്രിസ്റ്റല്‍ പാലസിനെ തോല്പിച്ചത്. രണ്ടാം മത്സരത്തില്‍ എവര്‍ട്ടണും ടോട്ടനവും ഒരോ ഗോളുകളടിച്ച് സമനിലയില്‍പിരിഞ്ഞു.

ആദ്യ പകുതിയില്‍ ഇരുടീമുകളും പ്രതിരോധം ശക്തമാക്കിയതോടെ ഗോള്‍ രഹിതമായി. എന്നാല്‍ രണ്ടാം പകുതിയില്‍ സെലാര്‍ സോയൂന്‍സു ലിസസ്റ്ററിനായി ആദ്യ ഗോള്‍ നേടി. 57-ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്. എന്നാൽ തുടക്കത്തിലേ ആക്രമിച്ചുകളിച്ച ലിസെസ്റ്റര്‍ സിറ്റി പരമാവധി സമയം പന്തുകൈവശം വയ്ക്കുന്നതില്‍ വിജയിച്ചിരുന്നു.

ALSO READ: ഹാമര്‍ ത്രോ അപകടത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ച സംഭവം : അത്‌ലറ്റിക് അസോസിയേഷന്‍ ഭാരവാഹികളെ അറസ്റ്റ് ചെയ്തു

കളി തീരാന്‍ രണ്ടു നിമിഷം മാത്രമവശേഷിക്കേ ജാമീ വാര്‍ഡിയിലൂടെ രണ്ടാം ഗോളും ലിസെസ്റ്റര്‍ നേടി. ഇതോടെ ലീഗില്‍ ലിസെസ്റ്റര്‍ മൂന്നാം സ്ഥാനത്തേക്ക് തിരികെയെത്തി.പത്തുഗോളുകളടിച്ച് ഈ ആഴ്ച ലീഗിലെ ടോപ് സ്‌ക്കോററായി ജാമി വാര്‍ഡി മാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button