ന്യൂഡല്‍ഹി: ജഡ്‌ജിമാര്‍ക്കു നേരേയുണ്ടാകുന്ന അനിയന്ത്രിതമായ വിമര്‍ശനങ്ങള്‍ കോടതിയുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചേക്കാമെന്നു നിയുക്‌ത സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എസ്.എ. ബോഡ്‌ബെ. സമയബന്ധിതമായി നീതി നടപ്പാക്കുന്നതിനാകണം എല്ലാ നീതിന്യായ സംവിധാനങ്ങളും മുന്‍ഗണന നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കാലതാമസം പാടില്ല എന്നതുപോലെ തന്നെ അനാവശ്യതിരക്കും ആവശ്യമില്ല.
നീതി നടപ്പാക്കുന്നതില്‍ അമിതമായ കാലതാമസമുണ്ടായാല്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കും. നിയമവാഴ്‌ച ഇല്ലാതാകും.സമൂഹ മാധ്യമങ്ങളിലടക്കം വരുന്ന അതിരുകടന്ന വിമര്‍ശനങ്ങള്‍ മൂലം ജഡ്‌ജിമാര്‍ വിഷമിക്കുന്നതു കാണുമ്പോള്‍ എനിക്കും അസ്വസ്‌ഥത തോന്നാറുണ്ട്.വിധിക്കു പകരം അവ പുറപ്പെടുവിച്ച ജഡ്‌ജിമാരെ വ്യക്‌തിപരമായി വിമര്‍ശിക്കുന്നത് അപകീര്‍ത്തിയുടെ പരിധിയില്‍വരുന്ന കുറ്റമാണ്. ഇതെല്ലാം അവഗണിക്കാന്‍ മാത്രം തൊലിക്കട്ടിയുള്ളവരല്ല എല്ലാവരും. ജഡ്‌ജിമാരും സാധാരണ മനുഷ്യരാണ്.-വാര്‍ത്താ ഏജന്‍സിയായ പി.ടി.എയ്‌ക്കു നല്‍കിയ അഭിമുഖത്തില്‍ ജസ്‌റ്റിസ് ബോഡ്‌ബെ പറഞ്ഞു.
കോടതിയിലെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ കൃത്രിമ ബുദ്ധി ഉള്‍പ്പെടെയുള്ള ആധുനിക രീതികള്‍ സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും ജസ്‌റ്റിസ് എസ്.എ. ബോഡ്‌ബെ പറഞ്ഞു.
Post Your Comments