മനോഹരമായ ഒരു വീടെന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. അതിനായി ആയുഷ്‌കാലം മുഴുവന്‍ കഷ്ടപ്പെട്ട്, തങ്ങള്‍ക്കുള്ള സമ്പാദ്യം മുഴുവന്‍ ചിലവിടുന്നവരാണ് മിക്കവരും. എന്നാല്‍ വിദേശരാജ്യങ്ങളില്‍ സ്ഥിതി വ്യത്യസ്തമാണ്. പലരും വീടിനായി ഒരുപാട് പണം നിക്ഷേപിക്കാറില്ല. തലചായ്ക്കാനുള്ള താല്‍കാലിക ഇടമായാണ് പലരും വീടിനെ കാണുന്നത്. പലരും കൂടുവിട്ട് കൂടുമാറുകയും ചെയ്യും. അത്തരത്തില്‍ ഫില്‍ ,സിന്ത്യ എന്നീ ദമ്പതികള്‍ നിര്‍മ്മിച്ച വീട് ഏറെ ശ്രദ്ധേയമാണ്.
ALSO READ: അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ മതി അടുക്കള മനോഹരമായി സൂക്ഷിക്കാം
ഈ വീട് നിര്‍മ്മിച്ചിരിക്കുന്നത് ഒരു വാഹനത്തിന്റെ മോഡലിലാണ്. ഒരു പഴയ മരത്തിന്റെ പുറംപാളികള്‍ പോലെ തോന്നും വീടിന്റെ ഭിത്തികള്‍ കണ്ടാല്‍. ഓക്ക് വുഡ് കൊണ്ടാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. മേല്‍ക്കൂരയില്‍ ചെലവ് കുറഞ്ഞ റൂഫിങ് ഷീറ്റും വിരിച്ചു. ഒരു നീളന്‍ ഹാളാണ് വണ്ടിവീടിനകത്ത് വരവേല്‍ക്കുക. ഇതിന്റെ വിവിധ ഭാഗങ്ങളിലായി അടുക്കളയും കിടപ്പുമുറിയും ക്രമീകരിച്ചു. പിന്നീട് കുടുംബം വികസിക്കാന്‍ തുടങ്ങിയപ്പോള്‍ അവര്‍ സമീപമുള്ള സാള്‍ട്ട് സ്പ്രിംഗ് ദ്വീപിലേക്ക് കൂടുമാറി. കുഞ്ഞന്‍ വീടുകളെ ഇഷ്ടപ്പെടുന്നവര്‍ പൊതുവേ കേള്‍ക്കുന്ന ചോദ്യമാണ് കുട്ടികള്‍ വളര്‍ന്നു വരുമ്പോള്‍ എന്ത് ചെയ്യും എന്നത്. ഫില്ലും ,സിന്ത്യയും ഇതേ ചോദ്യം ഏറെ കേള്‍ക്കുകയും ചെയ്തു.
ALSO READ: സ്വീകരണമുറിക്ക് അഴക് പകരാം; ഈ കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിക്കൂ…
മകനെ ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോഴും ഇനിയെന്ത് ചെയ്യും എന്ന് എല്ലാവരും ചോദിച്ചു. പക്ഷേ അതിനു ഫില്ലും സിന്ത്യയും എന്താണ് പരിഹാരം കണ്ടതെന്നോ? ആദ്യത്തെ കുഞ്ഞന്‍ വീടിനോട് ചേര്‍ന്ന് മറ്റൊരു കുഞ്ഞന്‍ വീട് ഇവര്‍ മകനുവേണ്ടി ഒരുക്കി. ചെറുപ്രായം കഴിയുമ്പോള്‍ അവനെ സ്വയംപര്യാപ്തനാക്കാന്‍ ഇത് തന്നെയാണ് ഏറ്റവും നല്ല മാര്‍ഗ്ഗം എന്ന് ഈ ദമ്പതികള്‍ പറയുന്നു.
സോളര്‍, ചെറിയ ഹൈഡ്രോ ഇലട്രിക് പ്ലാന്റ് എന്തിനേറെ സൈക്കിള്‍ ചവിട്ടി ഊര്‍ജം ഉല്‍പാദിപ്പിക്കുന്ന സംവിധാനം വരെയുണ്ട് ഈ വീട്ടില്‍. കുറച്ച് അരുമ മൃഗങ്ങളെയും ഇവര്‍ വളര്‍ത്തുന്നുണ്ട്. അതിന്റെ കൂടുകളും ചക്രങ്ങള്‍ക്ക് മുകളിലാണ്.
Post Your Comments