കണ്ണൂര്‍: പാട്യം മുതിയങ്ങയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൈയും കാലും തല്ലിയൊടിച്ച സംഭവത്തില്‍ ആറ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ വധശ്രമത്തിന് കതിരൂര്‍ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മുതിയങ്ങയില്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് ബിസ്മില്ല മന്‍സിലില്‍ എം.സയ്യിദിന്റെ രണ്ട് കാലുകളും ഒരു കൈയ്യും വെട്ടിയും അടിച്ചൊടിച്ചും ഗുരുതരമായി പരിക്കേല്‍പ്പിച്ചിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.ഞായറാഴ്ച രാവിലെ 9.30 ഓടെയായിരുന്നു സംഭവം. മുതിയങ്ങയില്‍ ചായക്കടയില്‍ ഇരിക്കവേ വടിവാളും ഇരുമ്പുവടികളും മറ്റു മാരകായുധങ്ങളുമായെത്തിയ സിപിഎം സംഘം അതിക്രൂരമായി സയ്യിദിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.
നാല് ദിവസം പ്രായമായ കുഞ്ഞിനെ പള്ളിമുറ്റത്ത് ഉപേക്ഷിച്ചു; അമ്മ പിടിയില്‍
രണ്ട് ദിവസം മുന്‍പ് രാത്രിയില്‍ പാട്യം മുതിയങ്ങയില്‍ വച്ച് സയ്യിദിന്റെ കാറിന്റെ ചില്ലുകള്‍ അക്രമികള്‍ എറിഞ്ഞു തകര്‍ത്തിരുന്നു. സംഭവ സമയം കാറിലുണ്ടായ മകളുടെ കണ്ണിന് ചില്ല് തെറിച്ചു പരിക്കേല്‍ക്കുകയും ചെയ്തു.ഈ സംഭവത്തില്‍ ആറ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും നാലു പേര് അറസ്റ്റിലാകുകയും ചെയ്തിരുന്നു.
Post Your Comments