കോഴിക്കോട്: നാല് ദിവസം പ്രായമായ കുഞ്ഞിനെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച അമ്മയെ പൊലീസ് പിടികൂടി. കരിപ്പൂര്‍ വിമാനത്താവളത്തിലെ കഫറ്റീരിയ ജീവനക്കാരിയായ യുവതിയെയാണ് പന്നിയങ്കര പൊലീസ് കസ്റ്റ്ഡിയിലെടുത്തത്. പ്രസവം നടന്നത് ബംഗലൂരുവിലാണ്. തിരുവണ്ണൂരിലെ പള്ളിയുടെ പടിക്കെട്ടിലാണ് നാല് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ചത്. കുഞ്ഞിനെ പൊതിഞ്ഞ പുതപ്പിനകത്ത് ഒരു കുറിപ്പും ഉണ്ടായിരുന്നു.
ഇഷ്ടമുള്ള പേരിടണമെന്നും അള്ളാഹു തന്നതെന്ന് കരുതി സംരക്ഷിക്കണമെന്നും പ്രതിരോധ കുത്തിവെപ്പുകള്‍ എടുക്കണമെന്നുമായിരുന്നു കുറിപ്പിന്റെ ഉള്ളടക്കം. പള്ളി പടിക്കെട്ടില്‍ ചെരിപ്പ് സൂക്ഷിക്കുന്നതിന് സമീപത്തായിരുന്നു കുഞ്ഞ്. വാര്‍ത്തയറിഞ്ഞ് നിരവധി പേരാണ് കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കാനെത്തിയത്. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവില്‍ പൊലീസ് കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്തുകയായിരുന്നു. കുഞ്ഞിന്റെ അച്ഛനും വിമാനത്താവളത്തിലെ ജീവനക്കാരനെന്നാണ് വിവരം.
Post Your Comments