KeralaLatest NewsNews

അമ്പലപ്പുഴ പാല്‍ പായസത്തിന്റെ പേര് പുനര്‍ നാമകരണം ചെയ്യാനുള്ള തീരുമാനത്തിനെതിരെ പ്രയാര്‍ ഗോപാല കൃഷ്ണന്‍

അമ്പലപ്പുഴ: അമ്പലപ്പുഴ പാല്‍ പായസത്തിന്റെ പേര് പുനര്‍ നാമകരണം ചെയ്യാനുള്ള തീരുമാനത്തിനെതിരെ മുന്‍ ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാല കൃഷ്ണന്‍. പാല്‍ പായസത്തിന്റെ പേര് പുനര്‍ നാമകരണം ചെയ്യാനുള്ള തീരുമാനത്തില്‍ നിന്ന് തിരുവിതാംകൂര്‍ ദേവസ്വം പിന്‍മാറണമെന്നും ക്ഷേത്രാചാരങ്ങളെ ഇല്ലാതാക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. അമ്പലപ്പുഴ പാല്‍ പായസത്തിന് ഗോപാല കഷായമെന്ന പുതിയ പേരാണ് നല്‍കാന്‍ പോകുന്നത്. ശബരിമല ക്ഷേത്രത്തെ മുന്‍പ് അയ്യപ്പ ക്ഷേത്രമെന്ന് പുനര്‍നാമകരണം ചെയ്തപ്പോള്‍ എതിര്‍ത്തവരാണ് ഇപ്പോള്‍ വഴിപാട് നാമങ്ങളെ പുനര്‍നാമകരണം ചെയ്യാന്‍ രംഗത്തിറങ്ങിയിരിക്കുന്നത്. ശബരിമല വിശ്വാസികളുടെ മേല്‍ ചൂരല്‍ പ്രയോഗിച്ചതിന്റെ ഉത്തരവാദിത്വം നിലവില്‍ കാലാവധി തീരുന്ന ദേവസ്വം ബോര്‍ഡ് ഭരണസമിതിക്കുണ്ടെന്നും ശബരിമലയില്‍ ഇന്ന് കാണുന്ന വികസനം തന്റെ കാലത്തുണ്ടായതാണെന്നും പ്രയാര്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button