Latest NewsKauthuka Kazhchakal

വയസ് മുപ്പത്തിനാല്, ശാരീരിക വളര്‍ച്ച ആറുവയസുകാരന്റേത്; അമ്പരപ്പിക്കുന്ന കഥയുമായി യുവാവ്

ബെയ്ജിംഗ്: പ്രായം കൂടുമ്പോള്‍ പലര്‍ക്കും ടെന്‍ഷനാണ്. എങ്ങനെയെങ്കിലും ചെറുപ്പം നിലനിര്‍ത്താനുള്ള വിദ്യകളാണ് പലരും പരീക്ഷിക്കുക. അതിനായി സൗന്ദര്യ വസ്തുക്കള്‍ മുതല്‍ കോസ്‌മെറ്റിക് സര്‍ജറികള്‍ക്ക് വരെ വിധേയരാകുന്നവര്‍ ഉണ്ട്. എന്ന എത്ര പ്രായമായാലും ഒരുപോലെ ഇരുന്നാലോ? അങ്ങനെയൊക്കെ സംഭവിക്കുമോ എന്നല്ലേ സംശയം. എന്നാല്‍ ചൈനക്കാരനായ ഒരു യുവാവ് അത്തരം ഒരു അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. ആറുവയസിലുണ്ടായിരുന്ന അതേ ശാരീരിക വളര്‍ച്ചയാണ് മുപ്പത്തിനാലാം വയസിലും സൂ ഷെങ്ഗായ് എന്ന യുവാവിനുള്ളത്. ആറാം വയസില്‍ ഒരപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് തന്റെ വളര്‍ച്ച നിന്നുപോയി എന്നാണ് ഇയാളുടെ അവകാശവാദം.

ALSO READ:  പ്രായം മുപ്പത് കഴിഞ്ഞവരാണോ നിങ്ങൾ, എങ്കിൽ ശ്രദ്ധിക്കുക : ച​ർ​മ​ത്തി​ന്റെ​ ​ആ​രോ​ഗ്യ​വും​ ​സൗ​ന്ദ​ര്യ​വും ​ന​ഷ്ട​പ്പെ​ടാതിരിക്കാൻ അറിയേണ്ട കാര്യങ്ങൾ ഇവയൊക്ക

ചൈനയില്‍ നിന്നുള്ള ചില പ്രാദേശികമാധ്യമങ്ങളിലൂടെയാണ് സൂ എന്ന യുവാവിന്റെ കഥ പുറം ലോകമറിയുന്നത്. വീട്ടുകാര്‍ക്കൊപ്പമുള്ള സൂവിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. പലര്‍ക്കും അവിശ്വസനീയമായി തോന്നാവുന്ന ഈ കഥ വളരെ രസകരമായാണ് സൂ അവതരിപ്പിച്ചിരിക്കുന്നത്.

ആറ് വയസുള്ളപ്പോള്‍ ഒരുദിവസം, വീടിനടുത്തുള്ള ഒരു പാറക്കൂട്ടത്തില്‍ കളിച്ചുകൊണ്ടിരിക്കെ സൂ അബദ്ധത്തില്‍ അതിനിടയിലേക്ക് വീണുപോയി. എന്നാല്‍ ശരീരത്തില്‍ പുറമെ പരിക്കുകളൊന്നും കാണാത്തതിനാല്‍ വീട്ടുകാര്‍ ആരും അത് കാര്യമായെടുത്തില്ല. എന്നാല്‍ ദിവസങ്ങള്‍ക്കകം കടുത്ത പനി ബാധിച്ച സൂ, കിടപ്പിലായി. ആശുപത്രിയിലെത്തിച്ചപ്പോള്‍ തലയ്ക്കകത്ത് രക്തം കട്ട പിടിച്ച് കിടപ്പുണ്ടെന്ന് കണ്ടെത്തി. അന്ന് അത് ഡോക്ടര്‍മാര്‍ നീക്കം ചെയ്തു. വൈകാതെ സൂ, സാധാരണനിലയിലേക്ക് തിരിച്ചുവരികയും ചെയ്തു. എന്നാല്‍ ഒമ്പത് വയസ് കഴിഞ്ഞപ്പോഴാണ് സൂവിന്റെ ശരീരം സാധാരണ കുട്ടികളുടേത് പോലെ വളരുന്നില്ലെന്ന കാര്യം വീട്ടുകാര്‍ ശ്രദ്ധിച്ചത്. അങ്ങനെ അവര്‍ വീണ്ടും മകനെ ഡോക്ടര്‍മാരെ കാണിച്ചു. ശരീരത്തിന്റെ വളര്‍ച്ചയെ നിയന്ത്രിക്കുന്ന ‘പിറ്റിയൂറ്ററി’ ഗ്രന്ഥിക്ക് കേടുപാട് പറ്റിയതോടെ സൂവിന്റെ വളര്‍ച്ച നിന്നുപോയിരിക്കുന്നുവെന്നാണത്രേ ഡോക്ടര്‍മാര്‍ പറഞ്ഞത്.

ALSO READ:  ഫോണ്‍ ലോക്ക് ചെയ്യുന്ന രീതിയനുസരിച്ച് ഒരാളുടെ പ്രായം മനസിലാക്കാം

തനിക്ക് ഇപ്പോള്‍ മുപ്പത്തിനാല് വയസായി എന്നും, മാനസികമായി ആ പാകതയിലെത്തിയെങ്കിലും ശാരീരികമായി എത്താത്തതിനാല്‍ ഒരു കുടുംബജീവിതം തനിക്ക് സാധ്യമാകില്ലെന്നും സൂ പറയുന്നു. വീടിനടുത്ത് കൃഷിയും, ഇതിന് പുറമെ ഒരു സലൂണും നടത്തിയാണത്രേ സൂ ജീവിക്കുന്നത്. അതേസമയം ഈ കഥകളെ തള്ളിക്കളയുകയാണ് മെഡിക്കല്‍ രംഗത്തെ ഒരു സംഘം വിദഗ്ദ്ധര്‍. ഇങ്ങനെയൊരു രോഗാവസ്ഥ സാധ്യമല്ലെന്നും യുവാവ് കള്ളം പറയുകയാണെന്നുമാണ് ഇവര്‍ ഉന്നയിക്കുന്ന ആരോപണം. അതേസമയം സൂ, പറയുന്ന കഥകളും സൂവിന്റെ ചുറ്റുപാടുകളും വിശദീകരിച്ചുകൊണ്ട് പല മാധ്യമങ്ങളും വാര്‍ത്ത പുറത്ത് വിട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button