തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തില്‍ പ്രതികരണവുമായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. യുഎപിഎ ചുമത്തിയ സാഹചര്യം തെറ്റാണെങ്കില്‍ തിരുത്തണമെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രമാണെങ്കിലും സംസ്ഥാനമാണെങ്കിലും ഭരണകൂടം വ്യക്തികള്‍ക്കെതിരായി മാറരുതെന്നും ഏത് തരത്തിലുളള പുസ്തകം വായിക്കാനും എഴുതാനും ജനങ്ങള്‍ക്ക് സ്വതന്ത്ര്യമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. വിധ്വംസക പ്രവര്‍ത്തനമെന്ന് ഉറപ്പാക്കാതെ പോലീസ് യുഎപിഎ പോലുളള കേസുകള്‍ എടുക്കരുതെന്നും അടൂര്‍ വ്യക്തമാക്കി. ഭരണകക്ഷിയിലെ പാര്‍ട്ടികളും പ്രതിപക്ഷവും ഇപ്പോള്‍ സാംസ്‌കാരിക പ്രവര്‍ത്തകരും യുഎപിഎ ചുമത്തിയ പൊലീസ് നടപടിയ്‌ക്കെതിരെ കടുത്ത നിലപാട് ആണ് സ്വീകരിക്കുന്നതെന്നും യുവാക്കളുടെ മേല്‍ യുഎപിഎ ചുമത്തിയത് ജനാധിപത്യവിരുദ്ധമാണെന്ന ആക്ഷേപമാണ് പരക്കെ ഉയരുന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാളയാര്‍ പീഡനകേസിനെക്കുറിച്ചും അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു. വാളയാര്‍ സംഭവം ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും പ്രതികള്‍ എത്രയും പെട്ടെന്ന് ശിക്ഷിക്കപ്പെടണമെന്നും ഉത്തരേന്ത്യയിലെ ആള്‍ക്കൂട്ടക്കൊലയും വാളയാര്‍ സംഭവവും താരതമ്യപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments