KeralaLatest NewsNews

കണ്ണൂർ സർവകലാശാലയിൽ അഡ്മിഷൻ റദ്ദാക്കപ്പെട്ട സംഭവം: മാർക്ക് ദാനത്തിലൂടെ ബിരുദം നേടാൻ ശ്രമിച്ചിട്ടില്ല; വിദ്യാർഥിനിയുടെ പ്രതികരണം പുറത്ത്

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ മാർക്ക് ദാനത്തിലൂടെ ബിരുദം നേടാൻ ശ്രമിച്ച വിദ്യാർഥിനിക്ക് അഡ്മിഷൻ റദ്ദാക്കപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി വിദ്യാർഥിനി തന്നെ രംഗത്തെത്തി. മാർക്ക് ദാനത്തിലൂടെ ബിരുദം നേടാൻ ശ്രമിച്ചിട്ടില്ലെന്ന് വിദ്യാർഥിനി പറഞ്ഞു. കേരള സർവ്വകലാശാലയിൽ പഠിച്ചിരുന്ന ഐശ്വര്യയെ അനധികൃതമായി ഗ്രേസ് മാർക്ക് നൽകി ബിരുദ പരീക്ഷ വിജയിപ്പിക്കാൻ ഉന്നതവിദ്യാഭ്യാസ മന്ത്രി ശ്രമിക്കുന്നു എന്ന് ആരോപണം ഉയർന്നതോടെയാണ് വിശദീകരണവുമായി വിദ്യാർഥിനി തന്നെ രംഗത്ത് വന്നത്.

ഹോക്കി താരമായ തനിക്ക് അർഹതപ്പെട്ട ഗ്രേസ് മാർക്ക് കിട്ടാത്തത് കൊണ്ടാണ് കേരള സർവകലാശാലയുടെ ബികോം പരീക്ഷയിൽ പരാജയപ്പെട്ടത്. ഗ്രേസ് മാർക്കിലൂടെ ബികോം പാസാകുമെന്ന് പ്രതീക്ഷിച്ചാണ് കണ്ണൂർ സർവകലാശാലയിൽ ബിപിഎഡ് കോഴ്സിന് പ്രവേശനം നേടിയതെന്നും ഐശ്വര്യ പറഞ്ഞു. ബിരുദം അടിസ്ഥാന യോഗ്യതയായ ബാച്ചിലർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ കോഴ്‌സിൽ ബി.കോം പരാജയപ്പെട്ട ഐശ്വര്യക്ക് പ്രവേശനം നൽകിയ നടപടി കണ്ണൂർ സർവ്വകലാശാല കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.

ALSO READ: ബിരുദ പരീക്ഷ തോറ്റവർക്കും ഉപരിപഠനത്തിന് പ്രവേശനം നൽകുന്നത് കണ്ണൂർ സർവകലാശാലയുടെ വീഴ്ചയെന്ന് വിമർശം

സർവകലാശാല തലത്തിലും ദേശീയ തലത്തിലും ഹോക്കിയിൽ നിരവധി നേട്ടങ്ങൾ കൈവരിച്ച തനിക്ക് ഗ്രേസ് മാർക്കിന് അർഹതയുണ്ട്. മാർക്ക് ദാനമെന്ന ആരോപണം തെറ്റാണ്. ഗ്രേസ് മാർക്കിനുള്ള അപേക്ഷ തള്ളിയ കേരള സർവ്വകലാശാലയുടെ തീരുമാനത്ത നിയമപരമായി നേരിടുമെന്നും ഐശ്വര്യ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button