KeralaLatest NewsNews

മുഖ്യമന്ത്രിയുടെ പ്രസ്‌താവന തികഞ്ഞ അവഗണനയോടെ തള്ളിക്കളയുന്നുവെന്ന് എൻഎസ്എസ്

കോട്ടയം: കാലത്തിനനുസരിച്ച് സ്വയം നവീകരിക്കാത്തവർ അസാധുവാകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി എൻഎസ്എസ്. എൻഎസ്എസിനെ ഉദ്ദേശിച്ചാണ് പറഞ്ഞതെങ്കിൽ തികഞ്ഞ അവഗണനയോടുകൂടി തള്ളിക്കളയുന്നുവെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറയുകയുണ്ടായി. നവോത്ഥാനത്തിന്റെ നായകർ ചമഞ്ഞ് അവർ പറയുന്ന വഴിയെ നടക്കണം എന്നത് ഭീഷണിയുടെ സ്വരമെന്ന് വിമർശനം. ഉപദേശ രൂപേണയുള്ള മുഖ്യമന്ത്രിയുടെ വിലകുറഞ്ഞ പ്രതികരണങ്ങൾ അവിവേകമാണ്. നവോത്ഥാന മൂല്യങ്ങളിൽ അടിയുറച്ചു നിന്നുകൊണ്ട് സമുദായ പുരോഗതിയിലൂടെ സമൂഹത്തിന്റെയും നാടിന്റെയും നന്മയ്ക്കു വേണ്ടി സത്യസന്ധമായി പ്രവർത്തിക്കുന്ന സംഘടനകൾക്കെതിരെ മുഖ്യമന്ത്രി ഇത്ര വിലകുറഞ്ഞ രീതിയിൽ പ്രതികരിക്കാൻ തയാറായത് അവിവേകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read also: പിണറായിയുടെ കമ്യൂണിസം സ്റ്റാലിനിസത്തേക്കാള്‍ ഭീകരം, സ്റ്റാലിന്‍ നടപ്പാക്കിയ ജനാധിപത്യ വിരുദ്ധകമ്യൂണിസ്റ്റ് ഭരണത്തിലേക്ക് കേരളത്തെ നയിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍; തുറന്നടിച്ച് ചെന്നിത്തല

ശബരിമല വിഷയത്തിനു ശേഷം സർക്കാർ നവോത്ഥാനം ഉയർത്തിപ്പിടിക്കാൻ തുടങ്ങിയത് രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയാണ്. പിന്നീട് ഇതുവരെ ഇല്ലാത്ത തരത്തിൽ സവർണ്ണ – അവർണ്ണ ചേരിതിരിവും, മുന്നോക്ക പിന്നോക്ക വിഭാഗീയതയും, ജാതി തിരിവും ഉണ്ടാക്കാൻ ശ്രമം നടന്നു. തങ്ങൾ മാത്രമാണ് നവോത്ഥാനത്തിന്റെ പ്രവാചകർ, തങ്ങൾ പറയുന്ന വഴിയേ വന്നോണം, അല്ലാത്തവരെയൊക്കെ അപ്രസക്തമാക്കും എന്ന ഭീഷണിയുടെ സ്വരം അതിന്റെ പിന്നിൽ ഇല്ലേ എന്ന് സംശയിക്കുന്നുവെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button