
എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് പഴം. ശരീരത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നുകൂടിയാണ് പഴം. യാത്ര പോവുമ്പോഴും മറ്റും പെട്ടെന്ന് കഴിക്കാനും കൊണ്ടു പോവാനും സാധിക്കുന്നതിനാല്‍ പലപ്പോഴും നമ്മുടെ പ്രഭാത ഭക്ഷണത്തില്‍ പഴത്തെയും ഉള്‍പ്പെടുത്താറുണ്ട്. എന്നാല്‍ പലര്‍ക്കുമുള്ള ഒരു സംശയമാണ് വെറും വയറ്റില്‍ പഴം കഴിക്കുന്നത് നല്ലതാണോ എന്ന കാര്യം.
എന്നാല്‍ പഴം രാവിലെ തന്നെ വെറും വയറ്റില്‍ കഴിക്കുന്നത് രക്തത്തിലെ അളവില്‍ മാറ്റം വരാന്‍ കാരണമാകുന്നു. മഗ്‌നീഷ്യത്തിന്റെ അളവ് കൂടുന്നതാണ് ഇതിന് കാരണം. ഇതാകട്ടെ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. അതുപോലെ തന്നെ രാവിലെ ഒഴിവാക്കേണ്ട ഒന്നാണ് പച്ചക്കറികള്‍. ചിലര്‍ക്ക് ശീലമായിരിക്കും പച്ചക്കറികള്‍ പച്ചയ്ക്ക് കഴിക്കുന്നത്. ഇതില്‍ തന്നെ പലപ്പോഴും ചില പച്ചക്കറികള്‍ ഇത്തരത്തില്‍ കഴിക്കുന്നത് നമുക്ക് പല തരത്തില്‍ അസ്വസ്ഥത ഉണ്ടാക്കുന്നു. മാത്രമല്ല വയറു വേദന പോലുള്ള പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകുന്നു.
Post Your Comments