കൊണ്ടോട്ടി: കാലില്‍ കെട്ടിവച്ച് കടത്തിയ 50 ലക്ഷത്തിന്റെ സ്വര്‍ണവുമായി യാത്രക്കാരന് കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ. കണ്ണൂര്‍ സ്വദേശി ഷഹ്ജാസ് എന്നയാളിൽ നിന്നാണ് കരിപ്പൂര്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റെ പിടിയിലായത്. ഇന്നലെ പുലര്‍ച്ചെ ഇത്തിഹാദ് എയര്‍ വിമാനത്തില്‍ അബൂദാബിയില്‍ നിന്നു കരിപ്പൂരിലെത്തിയ ഷഹ്ജാസിന്റെ ഇരുകാലിലും മുട്ടിനു താഴെ പ്ലാസ്റ്ററിട്ടിരുന്നു. ചോദിച്ചപ്പോൾ അസുഖത്തെ തുടര്‍ന്നു മരുന്നു വച്ചു കെട്ടിയതാണെന്നു പറഞ്ഞു ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. കാലിലെ കെട്ടഴിക്കാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടതോടെയാണ് കാലിൽ കുഴമ്പ് രൂപത്തിൽ സ്വർണം കെട്ടിവെച്ചിരിക്കുന്നത് കണ്ടത്.
Post Your Comments