കോട്ടയം: കൈകൊട്ടി പാടുന്നതും കൈകൊട്ടിച്ചിരിക്കുന്നതും ആരോഗ്യത്തിന് ഏറെനല്ലതാണ്. ഇത് നാഢീഞരമ്പുകളെ ഉത്തേജിപ്പിക്കും. എന്നാല്‍ കളഞ്ഞുപോയതെന്തും തിരികെലഭിക്കാന്‍ ഗണപതിക്ഷേത്രത്തില്‍ കൈകൊട്ടിച്ചിരി വഴിപാട് നടത്തിയാല്‍ മതി.
തിരുവഞ്ചൂര്‍ ചെറുതൃക്കയില്‍ ഗണപതിക്കാണ് ഈ വഴിപാടുള്ളത്. നിങ്ങളുടെ പക്കല്‍ നിന്നും എന്തു സാധനം കാണാതായാലും ചെറുതൃക്കയില്‍ ഗണപതിയ്ക്ക് കൈകൊച്ചിച്ചിരി വഴിപാട്‌നേരു സാധനം തിരികെകിട്ടും. നൂറുകണക്കിന് ആളുകള്‍ക്കാണ് ഇത് അനുഭവമുള്ളത്. തിരുവഞ്ചൂര്‍ ദേവസ്വത്തിന്റെ കീഴിലുള്ള ചെറുതൃക്കയില്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉപദേവനാണ് ഗണപതി. പിഞ്ഞാറ് ദര്‍ശനമായുള്ള ക്ഷേത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.
വഴിപാട് നേര്‍ന്നതിന് ശേഷം തിരികെലഭിക്കുന്ന സാധനവുമായി ക്ഷേത്രത്തില്‍ എത്തി ഗണപതിയ്ക്ക് ഒരുക്കുവെച്ച് നടയ്ക്കല്‍ വെക്കണം. പിന്നീട് കളഞ്ഞുപോയ സാധനം തിരികെ ലഭിച്ചേ എന്ന് ഉച്ചത്തില്‍ മൂന്നുപ്രവശ്യം വിളിച്ചുപറയണം. ഓരോപ്രാവശ്യം പറയുന്നതിനിടയില്‍ മൂന്നുതവണ കൈകൊട്ടിച്ചിരിക്കണം. ദീപാരാധനയ്ക്ക് മുമ്പാണ് ഈ വഴിപാട് നടത്തുന്നത്. നൂറ്റിയൊന്ന് രൂപയാണ് വഴിപാട് നിരക്ക്. വഴിപാടിന് ആവശ്യമായ ഒരുക്ക് ദേവസ്വം അധികൃതര്‍ തയ്യാറാക്കും. ദീപാരാധനയ്ക്ക് എത്തുന്ന ഭക്തരും കുട്ടികളും കൈകൊട്ടിച്ചിരി വഴിപാടില്‍ പങ്കാളികളാകും. വിവരങ്ങള്‍ക്ക്- ദേവസ്വം ഓഫീസ് 0481-2770080, ദേവസ്വം വൈസ് പ്രസിഡന്റ്-9447515578.
കെ.വി ഹരിദാസ്
Post Your Comments