ഹോങ്കോങ്: ഹോങ്കോങ്ങിൽ പ്രക്ഷോഭം അവസാനിക്കുന്നില്ല. ചൈനയ്‌ക്കെതിരെ ഓരോ ദിവസം കഴിയുമ്പോഴും സമരം കൂടുതൽ ശക്തമായി വരികയാണ്. വിക്ടോറിയ പാർക്കിൽ കൂടിയ പ്രതിഷേധക്കാർക്കു നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ചിതറിയോടിയ യുവാക്കൾ അക്രമാസക്തരായി തെരുവിലെ ബാരിക്കേഡുകൾക്കും മെട്രോ സ്റ്റേഷനും തീവച്ചു. 22 ആഴ്ചയായി നടക്കുന്ന പ്രതിഷേധം ഏറ്റവും കൂടുതൽ അക്രമത്തിലേക്കു തിരിഞ്ഞത് ഇന്നലെയാണ്. സമരക്കാരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടൽ തെരുവുയുദ്ധമായി മാറി.
പൊലീസ് ജലപീരങ്കിയും റബർ ബുള്ളറ്റുകളും പ്രയോഗിച്ചു. സമരക്കാർ പൊലീസിനു നേരെ പെട്രോൾ ബോംബെറിഞ്ഞു. അനേകം പേർ അറസ്റ്റിലായിട്ടുണ്ട്. വിക്ടോറിയ പാർക്കിൽ ഒത്തുകൂടുന്നതിന് അനുമതി നിഷേധിച്ചിരുന്നു. ഇതു വകവയ്ക്കാതെയാണ് ആയിരങ്ങൾ എത്തിയത്.
Post Your Comments