Jobs & VacanciesLatest NewsNewsEducation & Career

ഡിആർഡിഒയിൽ അപ്രന്റിസ് ഒഴിവ് : അപേക്ഷ ക്ഷണിച്ചു

ഡിആർഡിഒയിൽ(ഡിഫൻസ് റിസർച് ആൻഡ് ഡവലപ്‌മെന്റ് ഓർഗനൈസേഷൻ) അപ്രന്റിസ് ഒഴിവ്. ഒഡിഷ ചാന്ദിപുരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ച് ലബോറട്ടറിയിൽ ഗ്രാജുവേറ്റ്, ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/ ഐടി/ ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ/ മെക്കാനിക്കൽ/ സിവിൽ/ എയ്റോസ്പേസ് എൻജിനീയറിങ്ങിൽ ബിഇ/ ബിടെക്/ ലൈബ്രറി സയൻസ് ബിരുദം എന്നിവയാണ് ഗ്രാജുവേറ്റ് അപ്രന്റിസിനു ആവശ്യമായ യോഗ്യത. ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസിനു കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/ ഐടി/ ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ/ മെക്കാനിക്കൽ/ സിവിൽ എൻജിനീയറിങ് ഡിപ്ലോമയാണ് യോഗ്യത. 116 ഒഴിവുകളാണുള്ളത്.

2017, 2018, 2019 വർഷങ്ങളിൽ യോഗ്യതാ പരീക്ഷ ജയിച്ചവർക്കാണ് അവസരമുള്ളത്. പിജി യോഗ്യതക്കാർ അപേക്ഷിക്കേണ്ടതില്ല.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : www.drdo.gov.in

അവസാന തീയതി : നവംബർ 20

Also read : കെല്‍ട്രോണില്‍ കോഴ്‌സ് പ്രവേശനം

shortlink

Related Articles

Post Your Comments

Related Articles


Back to top button