
പത്തനംതിട്ട മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ ബസുകള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലം അടിയന്തരമായി അറ്റകുറ്റപ്പണി ചെയ്യുന്നതിന് നഗരസഭ നാലു ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു. ശബരിമല സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് പണി പൂര്‍ത്തിയാക്കും. കെ.എസ് ആര്‍ ടി സി യില്‍ നിന്നും അഞ്ചു ലക്ഷം രൂപയെങ്കിലും ലഭ്യമാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഈ പ്രദേശം ചതുപ്പായതിനാല്‍ ശാസ്ത്രീയമായ വികസമാണ് ആവശ്യം.
ചതുപ്പ് സ്ഥലമായിരുന്നതിനാല്‍ മികച്ച ബസ് സ്റ്റാന്‍ഡ് ആയി വികസിപ്പിക്കുന്നതിന് വന്‍ മുതല്‍മുടക്ക് ആവശ്യമാണ്. തകര്‍ന്നു കിടക്കുന്ന ചതുപ്പായ ഭാഗങ്ങള്‍ മൊത്തം മാറ്റി ശാസ്ത്രീയമായി നിര്‍മാണം നടത്തിയാലേ ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഉപയോഗിക്കാന്‍ കഴിയു. അതിന് വന്‍ മുതല്‍മുടക്ക് ആവശ്യമാണ്. മാത്രമല്ല നേരത്തെ വര്‍ക്ക് ചെയ്തിരുന്ന കരാറുകാരനെതിരേ കേസ് നിലനില്‍ക്കുന്നുണ്ടെന്നും സ്ഥലം സന്ദര്‍ശിച്ച കളക്ടര്‍ പറഞ്ഞു
Post Your Comments