Latest NewsNewsIndia

ആരോഗ്യ അടിയന്തരാവസ്ഥ : സ്‌കൂളുകള്‍ക്ക് ചൊവ്വാഴ്ച വരെ അവധി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി : അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതെ തുടര്‍ന്ന് നോയിഡയില്‍ ചൊവ്വാഴ്ച വരെ സ്‌കൂളുകള്‍ക്ക് അവധി നല്‍കി. മാസ്‌ക് ധരിച്ചാണ് ആളുകള്‍ പുറത്തിറങ്ങുന്നത്. ഞായറാഴ്ച പത്ത് മണിയോടെ അതി ഗുരുതരമായ അവസ്ഥയിലേക്കാണ് മലിനീകരണത്തിന്റെ തോത് എത്തിച്ചേര്‍ന്നിരിക്കുന്നത്.

Read also : അന്തരീക്ഷമലിനീകരണം : ഡല്‍ഹിയില്‍ മാസ്ക്ക് വെച്ച് പുറത്തിറങ്ങാന്‍ നിര്‍ദ്ദേശം , സ്ഥിതി അതീവ ഗുരുതരം

വായുമലിനീകരണത്തോത് 625 ലേക്ക് എത്തിയതിനെ തുടര്‍ന്നാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ധീര്‍പൂര്‍ മേഖലില്‍ എയര്‍ ക്വാളിറ്റി ഇന്‍ഡെക്‌സ് (എക്യൂഐ) 509 ആണ്. ഡല്‍ഹി യൂണിവേഴ്‌സിറ്റി
പ്രദേശത്ത് 591,ചാന്ദ്‌നി ചൗക്കില്‍ 432, ലോധി റോഡില്‍ 537 എന്നിങ്ങനെയാണ് മലീനീകരണത്തോത് വര്‍ദ്ധിച്ച് രൂക്ഷമായിക്കൊണ്ടിരിക്കുന്നത്.ഡല്‍ഹിയുടെ സമീപപ്രദേശങ്ങളായ നോയിഡ, ഗാസിയാബാദ്, ഗുര്‍ഗാവോണ്‍, ഫരീദാബാദ് എന്നിവിടങ്ങളിലും വായുമലീനികരണം വളരയധികം പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഈ പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് കണ്ണിനും ശ്വാസകോശത്തിനും പ്രശ്‌നങ്ങളും ശ്വാസംമുട്ടലും അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button