Latest NewsIndia

മിനിമം വേതനം; കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെടുത്തിയ സമിതി ശുപാര്‍ശ സമര്‍പ്പിച്ചു

ന്യൂഡല്‍ഹി:  മിനിമം വേതനം ദേശീയ തലത്തില്‍ നടപ്പിലാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്ന സമിതി അവരുടെ പഠന റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിച്ചു.

പ്രതിമാസം മിനിമം വേതനമായി 9750 രൂപയാണ് സമിതി ശൂപര്‍ശ ചെയ്തിരിക്കുന്നത്. അതല്ലെങ്കില്‍ പ്രതിദിനം 375 രൂപ നിരക്കിലും വേതനം നല്‍കാം. ഇതിന് പുറമെ നഗരപ്രദേശങ്ങളില്‍ മാസം 1430 രൂപ വീട്ടലവന്‍സായും നല്‍കണമെന്നാണ് റിപ്പോര്‍ട്ടുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചേക്കുമെന്നാണ് സൂചനകള്‍.

ശുപാര്‍ശകള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചാല്‍ സംസ്ഥാന സര്‍ക്കാരിനും ഈ ശുപാര്‍ശകള്‍ പിന്തുടരേണ്ടിവരും. തൊഴിലാളികളും യൂണിയനുകലും വര്‍ഷങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ് കേന്ദ്രസര്‍ക്കാര്‍ മിനിമം വേതനം കണക്കാക്കണം എന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button