ബമാക്കോ: ഭീകരാക്രമണത്തിൽ 53 സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ആഫ്രിക്കൻ രാജ്യമായ മാലിയിൽ മെനക പ്രവിശ്യയിലെ സൈനിക പോസ്റ്റിനു നേരെയാണ് ആക്രമണം ഉണ്ടായത്. സർക്കാർ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. പത്തുപേർക്ക് പരിക്കേറ്റു. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. മൃതദേഹങ്ങൾ കണ്ടെത്തുന്നതിനായി തെരച്ചിൽ തുടങ്ങി. സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണ വിധേയമാണെന്നും കൂടുതൽ സൈനികരെ മേഖലയിലേക്ക് അയച്ചതായും അധികൃതർ അറിയിച്ചു.
Also read : ആദ്യം വെടിയുതിര്‍ത്തത് മാവോയിസ്റ്റുകള്‍; ഏറ്റുമുട്ടലിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പോലീസ്
Post Your Comments