മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുക്കമാണെന്ന് ശിവസേന. ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ശിവസേന മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പാര്‍ട്ടി നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.തങ്ങൾക്ക് എൻസിപിയുടെയും കോൺഗ്രസിന്റെയും പിന്തുണയുണ്ടെന്നാണ് ഇവർ അവകാശപ്പെടുന്നത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ട അംഗങ്ങളുടെ പിന്തുണ ശിവസേനയ്ക്കുണ്ടെന്നാണ് നേതാക്കള്‍ പറയുന്നത്. മുഖ്യമന്ത്രി പദം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ബിജെപി-ശിവസേന സഖ്യസര്‍ക്കാര്‍ വൈകുകയാണ്.
ഈ സാഹചര്യത്തിൽ കോൺഗ്രസ് നേതാക്കളുമായി ശിവസേന ചർച്ച നടത്തിയതായാണ് സൂചനകൾ. മഹാരാഷ്ട്രയില്‍ ശിവസേനയെ പിന്തുണയ്ക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും എന്‍സിപി അധ്യക്ഷന്‍ ശരത് പവാറും തിങ്കളാഴ്ച കാണുന്നുണ്ട്. അതിനിടെയാണ് ശിവസേന എന്തുവന്നാലും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്..288 അംഗങ്ങളാണ് മഹാരാഷ്ട്ര നിയമസഭയിലുള്ളത്. 145 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ സര്‍ക്കാര്‍ രൂപീകരിക്കാം. 56 സീറ്റുകൾ ആണ് ശിവസേനക്കുള്ളത് .
അതെ സമയം സർക്കാർ രൂപീകരിക്കാൻ വേണ്ടത്രയും അംഗങ്ങളുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. തങ്ങള്‍ എന്തിനും റെഡിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചില്ലെങ്കില്‍ പിന്തുണ കത്തുമായി ഗവര്‍ണറെ സമീപിക്കുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. അതെ സമയം ശിവസേന ബിജെപിക്കൊപ്പം തന്നെ നില്‍ക്കുമെന്നാണ് ബിജെപി കരുതുന്നത്. ഇതേ അഭിപ്രായം തന്നെയാണ് എന്‍സിപി നേതാവ് ശരത് പവാറും പങ്കുവച്ചത്. എന്‍സിപി ഒരിക്കലും ശിവസേനയ്ക്ക് പിന്തുണ നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തിരിക്കാനാണ് ജനം നിയോഗിച്ചത്. അത് ഭംഗിയായി ചെയ്യുമെന്നും ശരത് പവാര്‍ പറഞ്ഞു. ബിജെപിക്ക് 105 അംഗങ്ങളാണുള്ളത്. ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയും ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി തുടരുകയും വേണമെന്ന് എന്‍ഡിഎ സഖ്യകക്ഷിയായ റിപബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ നേതാവും കേന്ദ്രമന്ത്രിയുമായ രാംദാസ് അത്തേവാല പറഞ്ഞു. ശിവസേന തീരെ പരിചയസമ്പത്തില്ലാത്ത ആദിത്യതാക്കറെയെ മുഖ്യമന്ത്രിയാക്കാന്‍ നോക്കുന്നത് ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments