![](/wp-content/uploads/2019/08/shashi-tharoor.jpeg)
ന്യൂഡല്‍ഹി: ഡല്‍ഹി ആരോഗ്യത്തിന് ഹാനികരമാണെന്ന ശശി തരൂർ എംപിയുടെ ട്വീറ്റ് വിവാദത്തിൽ. ഒരു സിഗരറ്റ് പാക്കറ്റിനുളളില് നിന്നും ഉയര്‍ന്നു നില്ക്കുന്ന കുത്തബ് മിനാറിന്റെ ചിത്രവും ഒപ്പം കുറിപ്പും ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ”സിഗററ്റ്, ബീഡി, എന്നിവയ്ക്കൊപ്പം നിങ്ങള്‍ക്ക് എത്രകാലം ജീവിക്കാന്‍ സാധിക്കും? ഡല്‍ഹിയിലേക്ക് വരൂ, കുറച്ച് ദിവസം ഇവിടെ താമസിക്കൂ. – ഡല്‍ഹി ടൂറിസം.” എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്. തരൂര്‍ പ്രശ്നത്തെ രാഷ്ട്രീയവത്ക്കരിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ആളുകൾ ആരോപിക്കുന്നത്. അതേസമയം അന്തരീക്ഷ മലിനീകരണത്തിന്റെ തോത് അതി ഗുരുതരാവസ്ഥയിലേക്ക് നീങ്ങിയതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
Read also: ഓരോ ശ്വാസത്തിലും മാരകവിഷം; ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
— Shashi Tharoor (@ShashiTharoor) November 2, 2019
Post Your Comments