തിരുവനന്തപുരം: തിരുവനന്തപുരം: രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയിലെ ഏറ്റക്കുറച്ചിലുകള്‍ കേരളത്തിലും പെട്രോള്‍ വിലയെ ബാധിക്കുന്നുണ്ട്. സംസ്ഥാനത്ത് ഇന്ന് ഇന്ധനവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. പെട്രോള്‍ ലിറ്ററിന് രണ്ട് പൈസ കുറഞ്ഞു. അതേസമയം ഡീസല്‍ വിലയില്‍ മാറ്റമില്ല. പെട്രോള്‍ ലിറ്ററിന് 76.212 രൂപയും ഡീസല്‍ ലിറ്ററിന് 70.807 രൂപയിലുമാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. എറണാകുളത്ത് ഒരു ലിറ്റര്‍ പെട്രോളിനു 74.81 പൈസയും ഡീസലിനു 69.47 പൈസയുമാണു ഇന്നത്തെ വില. കോഴിക്കോട് നഗരത്തില്‍ പെട്രോളിനു 75.11 പൈസയും ഡീസലിനു 69.78 പൈസയുമാണു ഇന്നു വില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 74.88 രൂപയും ഡീസല്‍ 69.46 രൂപയുമാണ്. രാജ്യവ്യാപാര തലസ്ഥാനമായ മുംബൈയില്‍ പെട്രോളിന് 78.48 രൂപയും ഡീസലിന് 68.98 രൂപയുമാണ്.
ആഗോള വിപണിയിലെ വ്യതിയാനങ്ങളാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഒക്ടോബറില്‍ ഇന്ധനവിലയില്‍ വന്‍ വ്യതിയാനങ്ങള്‍ ദൃശ്യമായിരുന്നു. ആദ്യ ദിവസം മാത്രമാണ് ഇന്ധനവില വര്‍ധിച്ചത്. എന്നാല്‍ സെപ്റ്റംബറില്‍ ഇന്ധനവിലയില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്.
Post Your Comments