പാട്ന•പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിക്കുകയും, യുവാക്കളെ അതിന് പ്രേരിപ്പിക്കുകയും, പോലീസ് മോക് ഡ്രില്‍ വീഡിയോ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്ത് സ്വകാര്യ വത്കരണത്തിനെതിരെ പ്രതിഷേധിക്കുന്ന യുവാക്കൾക്കെതിരെ വെടിവയ്പ്പ് നടത്താൻ കേന്ദ്രം ഉത്തരവിട്ടതായി വ്യാജ പ്രചാരണം നടത്തുകയും ചെയ്ത ബി.എസ്.പി നേതാവിനെതിരെ പോലീസ് കേസെടുത്തു. വീഡിയോ ക്ലിപ്പ് പങ്കിട്ട ഗ്രൂപ്പില്‍ ചില പോലീസ് ഉദ്യോഗസ്ഥരും അംഗങ്ങളാണ് എന്നതാണ് രസകരം.
ബി.ജെ.പിയുടെ ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് (ഗ്രാമീണ) രവി കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഒക്ടോബർ 30 ന് യാദവിനെതിരെ പലിഗഞ്ച് പോലീസ് സ്റ്റേഷനിൽ എഫ്.ഐആർ രജിസ്റ്റർ ചെയ്തത്.
ബി.എസ്.പിയുടെ പടലിപുത്ര ലോക്സഭാ സീറ്റിന്റെ ചുമതല യാദവിനാണെന്ന് എഫ്.ഐ.ആർ പറയുന്നു. ഒക്ടോബർ 30 ന് ഒരു വീഡിയോ പോസ്റ്റ് ചെയ്യുകയും ഒപ്പം പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന സന്ദേശം ഫോര്‍വേഡ് ചെയ്യുകയും ചെയ്തുവെന്നാണ് പരാതി.
Post Your Comments