Latest NewsNewsIndia

മേഘാലയയില്‍ പുറത്തു നിന്നുള്ളവര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം

ഗുവാഹത്തി: മേഘാലയയില്‍ പുറത്തു നിന്നുള്ളവര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം . പുറത്തുനിന്നുള്ളവര്‍ മേഘാലയയില്‍ പ്രവേശിക്കുന്നതിന് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇതിനായി മേഘാലയ റസിഡന്റ്സ് സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി നിയമത്തില്‍ ഭേദഗതി വരുത്തി. ഇതുപ്രകാരം 24 മണിക്കൂറില്‍ കൂടുതല്‍ മേഘാലയയില്‍ ചെലവഴിക്കാന്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്തിരിക്കണം.

Read Also : മേഘാലയയിലെ അത്ഭുത ഗുഹകകളിലേക്ക് ഒരു യാത്ര !!

സംസ്ഥാനത്തെ ഗോത്രവര്‍ഗക്കാരുടെ താല്‍പര്യം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഭേദഗതിക്ക് അംഗീകാരം നല്‍കിയതെന്ന് മേഘാലയ ഉപമുഖ്യമന്ത്രി പ്രിസ്ടോണ്‍ ടിന്‍സോങ് പറഞ്ഞു. നിയമത്തിലെ ഭേദഗതി ഉടന്‍ നിലവില്‍ വരുമെന്നും അടുത്ത നിയമസഭാ സമ്മേളനത്തില്‍ പാസാക്കുമെന്നും ടിന്‍സോങ് കൂട്ടിച്ചേര്‍ത്തു.

വിനോദ സഞ്ചാരം, തൊഴില്‍, വ്യാപാരം തുടങ്ങിയ ഉദ്ദേശ്യത്തോടെ മേഘാലയ സന്ദര്‍ശിക്കാനെത്തുന്നവര്‍ക്കാണ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയത്. മേഘാലയക്കാരല്ലാത്ത എല്ലാ ആളുകളും സര്‍ക്കാരിന് രേഖകകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. ഭേദഗതി മേഘാലയയിലുള്ള സ്ഥിരം താമസക്കാര്‍ക്ക് ബാധകമല്ല. നിയമം ലംഘിച്ച് കടക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button