ജമ്മുകശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ചതിന് ശേഷമുളള ഭൂപടം പുറത്തു വിട്ടു. ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളുടെ രൂപ രേഖ അടയാളപ്പെടുത്തിയാണ് ഇന്ത്യയുടെ പുതിയ രാഷ്ട്രീയ ഭൂപടം കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടത്.ഒക്ടോബര്‍ 31 അര്‍ധരാത്രി മുതല്‍ ജമ്മു കശ്മീര്‍ സംസ്ഥാനം രണ്ട് കേന്ദ്രഭരണ പ്രദേശളായി നിലവില്‍ വന്നു. ഓഗസ്റ്റ് അഞ്ചിനാണ് കേന്ദ്രം ഈ തീരുമാനം പ്രഖ്യാപിച്ചത്.ആര്‍ കെ മാത്തൂര്‍ ആണ് ലഡാക്കിലെ ലഫ്റ്റനന്റെ ഗവര്‍ണ്ണര്‍.
ലഡാക്കിന്റെ ആദ്യ ഗവര്‍ണ്ണര്‍ കൂടിയാണ് ഇദ്ദേഹം.ലഡാക്കിലെ ആദ്യ ലെഫ്. ഗവര്‍ണറായി ആര്‍ കെ മാഥൂര്‍ സത്യപ്രതിജ്ഞ ചെയ്തു. ജമ്മു-കാശ്‌മീര്‍ ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് ഗീത മിത്തല്‍ ആണ് സത്യ വാചകം ചൊല്ലിക്കൊടുത്തത്. ഗിരീഷ് ചന്ദ്ര മുര്‍മുവാണ് ജമ്മു കശ്മീരിന്റെ ലഫ്.ഗവര്‍ണ്ണര്‍. ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കുന്ന ബില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.
സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനമായ ഒക്ടോബര്‍ 31 മുതല്‍ വിഭജനം പ്രാബല്യത്തിലാകുമെന്നും പ്രഖ്യാപിച്ചിരുന്നു. ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്. രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തി 90 ദിവസങ്ങള്‍ക്കുള്ളിലാണ് വാഗ്ദാനം നിറവേറ്റിയത്.
Post Your Comments