Latest NewsNewsIndia

ടാക്‌സി ബോട്ട് ഉപയോഗിച്ച്‌ എയര്‍ ബസ് വിമാനത്തെ റണ്‍വേയില്‍ എത്തിച്ച്‌ ചരിത്രം കുറിച്ച്‌ എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: ടാക്‌സി ബോട്ട് ഉപയോഗിച്ച് എയര്‍ ബസ് വിമാനത്തെ പാര്‍ക്കിങ് ബേയില്‍ നിന്ന് റണ്‍വേയിലേക്ക് എത്തിച്ച് ചരിത്രം കുറിച്ച് എയര്‍ ഇന്ത്യ. ചൊവ്വാഴ്ച പുലര്‍ച്ചെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മൂന്നാം ടെര്‍മിനലില്‍ എ ഐ 665 ഡല്‍ഹി- മുംബൈ വിമാനമാണ്‌ ടാക്‌സി ബോട്ട് സംവിധാനം ഉപയോഗിച്ച് പാര്‍ക്കിങ് ബേയില്‍നിന്ന് റണ്‍വേയിലേക്ക് കൊണ്ടുപോയത്. വിമാനത്തില്‍ യാത്രക്കാരുമായാണ് എയര്‍ ഇന്ത്യ റണ്‍വേയില്‍ എത്തിയത്.

Read also: അ​ടു​ത്ത യു​ദ്ധം ഇന്ത്യ ത​ദ്ദേ​ശീ​യ ആ​യു​ധ സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ​യും ഉ​പ​ക​ര​ണ​ങ്ങ​ളി​ലൂ​ടെ​യും ആ​യി​രി​ക്കും​: ബി​പി​ന്‍ റാ​വ​ത്ത്

ടാക്‌സി ബോട്ടുകളുടെ ഉപയോഗം ഇന്ധനം ലാഭിക്കുന്നതിന് സഹായിക്കും. വിമാനം നിലത്തായിരിക്കുമ്പോഴുള്ള ഇന്ധന ഉപയോഗത്തിന്റെ 85 ശതമാനത്തോളം കുറയ്ക്കാന്‍ ടാക്‌സി ബോട്ടുകള്‍ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button