Latest NewsNewsIndia

മകനെ ഉറക്കഗുളിക നല്‍കി കൊന്ന് പിതാവ്; കാരണം ഇതാണ്

ചെന്നൈ: മാനസിക വെല്ലുവിളി നേരിടുന്ന മകനെ പിതാവ് ഉറക്കഗുളിക നല്‍കി കൊന്നു. 44 വയസുള്ള മകന് അമിത അളവില്‍ ഉറക്കഗുളിക നല്‍കിയാണ് പിതാവ് മകനെ കൊന്നത്. തമിഴ്‌നാട് ആല്‍വാര്‍പേട്ടിലാണ് സംഭവം. മകനെ കൊന്നതിന് ശേഷം 82കാരനായ പിതാവ് ആഹാരവും വെള്ളവും ഉപേക്ഷിച്ച് മരണം കാത്തുകിടക്കുകയായിരുന്നു. നാല് ദിവസത്തോളമാണ് ഇദ്ദേഹം മൃതദേഹത്തിന് സമീപം മരണം കാത്തുകിടന്നത്.

ത്രിവേണി അപ്പാര്‍ട്ട്‌മെന്റില്‍ ഇവര്‍ താമസിക്കുന്ന ഫ്‌ലാറ്റില്‍ നിന്നും ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. മകന്റെ അഴുകിയ മൃതദേഹവും കെട്ടിപ്പിടിച്ചായിരുന്നു ഇയാള്‍ കിടന്നിരുന്നത്. തിങ്കളാഴ്ചയാണ് വിശ്വനാഥന്‍ മകന് ഉറക്കഗുളിക നല്‍കിയത്. വിശ്വനാഥനും ഇതില്‍ ഒരു പങ്ക് കഴിച്ചിരുന്നു. മകന്‍ മരിച്ചെങ്കിലും വിശ്വനാഥന്‍ അബോധാവസ്ഥയിലായി. പക്ഷേ മരിച്ചിരുന്നില്ല. മകന്റെ മൃതദേഹം കണ്ടെത്തുമ്പോള്‍ അതേ കട്ടിലില്‍ തന്നെയായിരുന്നു വിശ്വനാഥനും കിടന്നിരുന്നത്.

ALSO READ: മദ്യപിക്കുന്നത് തടയാൻ ശ്രമം : മകളെ അച്ഛൻ വെടിവച്ച് കൊന്നു

82കാരനായ വിശ്വനാഥന്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനായിരുന്നു. സ്റ്റെനോഗ്രാഫറായിരിക്കെ വിരമിച്ച ഇദ്ദേഹത്തിന്റെ ഭാര്യ 15 വര്‍ഷം മുമ്പാണ് മരിച്ചത്. പിന്നീട് ഇദ്ദേഹം മാനസിക വെല്ലുവിളി നേരിടുന്ന മകനെ ഒറ്റയ്ക്കാണ് സംരക്ഷിച്ചിരുന്നത്. എന്നാല്‍ തന്റെ മരണശേഷം മകനെ നോക്കാന്‍ ആരുമുണ്ടാകില്ലെന്ന ഭയത്താലാണ് വിശ്വനാഥന്‍ മകനെ കൊന്നതെന്ന് പോലീസ് വ്യക്തമാക്കി.

വിശ്വനാഥന്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രായാധിക്യത്താല്‍ അവശനായിരുന്ന വിശ്വനാഥന് സഹായത്തിന് ആരുമുണ്ടായിരുന്നില്ല. അസുഖബാധിതനായിരുന്ന സമയത്ത് മകനെ ശുശ്രൂഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. വിശ്വനാഥന് ലഭിക്കുന്ന പെന്‍ഷന്‍ തുകകൊണ്ടാണ് ഇരുവരും കഴിഞ്ഞിരുന്നത്.

ALSO READ: അസമയത്ത് ഒറ്റപ്പെട്ട സ്ഥലത്ത് കണ്ടു:അമ്മയുടെ കാമുകനെ വിദ്യാര്‍ത്ഥി പേവര്‍ ബ്ലോക്ക് കൊണ്ട് ഇടിച്ചുകൊന്നു

അച്ഛനും മകനും അധികം പുറത്തിറങ്ങാറില്ലാത്തതിനാല്‍ അയല്‍വാസികള്‍ക്ക് സംശയം തോന്നിയിരുന്നില്ല. എന്നാല്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ ദുര്‍ഗന്ധം വന്നുതുടങ്ങിയതോടെ അയല്‍ക്കാര്‍ക്ക് സംശയം തോന്നി വിളിച്ചുനോക്കിയെങ്കിലും ആരും മറുപടി നല്‍കിയില്ല. തുടര്‍ന്നാണ് ഇവര്‍ പോലീസിനെ വിവരമറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button