Latest NewsIndiaNews

ജ​യ​ല​ളി​ത​യു​ടെ ജീ​വി​തം ആ​സ്പ​ദ​മാ​ക്കി നി​ര്‍​മി​ക്കാ​നി​രി​ക്കു​ന്ന സി​നി​മ​യ്‌​ക്കെ​തി​രെ കു​ടും​ബാം​ഗം

ചെ​ന്നൈ: മു​ന്‍ ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി​യും എ​ഡി​എം​കെ നേ​താ​വു​മാ​യി​രു​ന്ന അ​ന്ത​രി​ച്ച ജ​യ​ല​ളി​ത​യു​ടെ ജീ​വി​തം ആ​സ്പ​ദ​മാ​ക്കി നി​ര്‍​മി​ക്കാ​നി​രി​ക്കു​ന്ന സി​നി​മ​ തടയണമെന്ന ആവശ്യവുമായി ജ​യ​ല​ളി​ത​യ​യു​ടെ കു​ടും​ബാം​ഗം. ത​ങ്ങ​ളു​ടെ അം​ഗീ​കാ​ര​മി​ല്ലാ​തെ സി​നി​മ നി​ര്‍​മി​ക്കു​ന്ന​തി​ല്‍​നി​ന്നും ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജ​യ​ല​ളി​ത​യു​ടെ സ​ഹോ​ദ​ര​ന്‍റെ മ​ക​ളാ​യ ദീ​പ ജ​യ​കു​മാ​ര്‍ ആണ് മ​ദ്രാ​സ് ഹൈ​ക്കോ​ട​തിയെ സമീപിച്ചിരിക്കുന്നത്. എ.​എ​ല്‍ വി​ജ​യ്, വി​ഷ്ണു​വ​ര്‍​ധ​ന്‍, ഗൗ​തം മേ​നോ​ന്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് ഹ​ര്‍​ജി.

Read also: ജ​യ​ല​ളി​ത ഗ​ര്‍​ഭി​ണി​യാ​യി​രുന്നോ? സര്‍ക്കാര്‍ സത്യവാങ്മൂലം ഇങ്ങനെ

ജ​യ​ല​ളി​ത​യു​ടെ ജീ​വി​തം സി​നി​മ​യാ​ക്കു​മ്പോ​ള്‍ അ​തി​ല്‍ കു​ടും​ബാം​ഗ​ങ്ങ​ളെ പ​റ്റി​യും പ​രാ​മ​ര്‍​ശി​ക്ക​പ്പെ​ടേ​ണ്ടി വ​രു​മെ​ന്നും അ​ത് ത​ങ്ങ​ളു​ടെ സ്വ​കാ​ര്യ​ത​യെ ബാ​ധി​ക്കു​മെ​ന്നാ​ണ് ഹർജിയിൽ പറഞ്ഞിരിക്കുന്നത്. ജ​യ​ല​ളി​ത​യു​ടെ ജീ​വി​തം പ്ര​മേ​യ​മാ​ക്കി സം​വി​ധാ​യ​ക​ന്‍ എ.​എ​ല്‍ വി​ജ​യ് ഒ​രു​ക്കു​ന്ന ചിത്രത്തിന് തലൈവി എന്നാണ് പേരിട്ടിരിക്കുന്നത്. ബ​ഹു​ഭാ​ഷ​ക​ളി​ല്‍ ഒ​രു​ങ്ങു​ന്ന ചി​ത്ര​ത്തിൽ ബോ​ളി​വു​ഡ് ന​ടി ക​ങ്ക​ണ​യാ​ണ് നായിക.

shortlink

Related Articles

Post Your Comments

Related Articles


Back to top button