ചെന്നൈ: മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയും എഡിഎംകെ നേതാവുമായിരുന്ന അന്തരിച്ച ജയലളിതയുടെ ജീവിതം ആസ്പദമാക്കി നിര്‍മിക്കാനിരിക്കുന്ന സിനിമ തടയണമെന്ന ആവശ്യവുമായി ജയലളിതയയുടെ കുടുംബാംഗം. തങ്ങളുടെ അംഗീകാരമില്ലാതെ സിനിമ നിര്‍മിക്കുന്നതില്‍നിന്നും തടയണമെന്ന് ആവശ്യപ്പെട്ട് ജയലളിതയുടെ സഹോദരന്റെ മകളായ ദീപ ജയകുമാര്‍ ആണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. എ.എല്‍ വിജയ്, വിഷ്ണുവര്ധന്, ഗൗതം മേനോന് എന്നിവര്‍ക്കെതിരെയാണ് ഹര്‍ജി.
Read also: ജയലളിത ഗര്‍ഭിണിയായിരുന്നോ? സര്‍ക്കാര്‍ സത്യവാങ്മൂലം ഇങ്ങനെ
ജയലളിതയുടെ ജീവിതം സിനിമയാക്കുമ്പോള്‍ അതില്‍ കുടുംബാംഗങ്ങളെ പറ്റിയും പരാമര്‍ശിക്കപ്പെടേണ്ടി വരുമെന്നും അത് തങ്ങളുടെ സ്വകാര്യതയെ ബാധിക്കുമെന്നാണ് ഹർജിയിൽ പറഞ്ഞിരിക്കുന്നത്. ജയലളിതയുടെ ജീവിതം പ്രമേയമാക്കി സംവിധായകന് എ.എല്‍ വിജയ് ഒരുക്കുന്ന ചിത്രത്തിന് തലൈവി എന്നാണ് പേരിട്ടിരിക്കുന്നത്. ബഹുഭാഷകളില്‍ ഒരുങ്ങുന്ന ചിത്രത്തിൽ ബോളിവുഡ് നടി കങ്കണയാണ് നായിക.
Post Your Comments