കൊച്ചി: സൗദി അറേബ്യയിൽ ആദ്യ ഇന്ധന ഔട്ട്‌ലെറ്റ് തുറക്കാനൊരുങ്ങി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി). ആറു മാസത്തിനുള്ളിൽ ഐ.ഒ.സി. സൗദിയിൽ പമ്പ് തുറക്കുമെന്നാണ് റിപ്പോർട്ട്. റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽജേരി ഗ്രൂപ്പുമായി ചേർന്നാണ് ഐ.ഒ.സിയുടെ പദ്ധതി ആരംഭിക്കുക. ഇരുകൂട്ടർക്കും തുല്യ പങ്കാളിത്തമായിരിക്കും. ആദ്യ ഘട്ടത്തിൽ 200 ഔട്ട്‌ലെറ്റുകളാണ് തുറക്കാനുദ്ദേശിക്കുന്നത്. മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസുമായി കൈകോർത്ത് ഇന്ത്യൻ വിപണിയിലേക്ക് എത്താൻ സൗദി അരാംകോ ഒരുങ്ങുന്നതിനിടയിലാണ് ഐ.ഒ.സി. സൗദിയിൽ സാന്നിധ്യമറിയിക്കാൻ തയ്യാറെടുക്കുന്നത്.
Post Your Comments