സാധാരണയായി മകള്‍ക്കു വേണ്ടി അമ്മമാരാണ് വരനെ തേടി പരസ്യം നല്‍കാറ്. എന്നാല്‍ അതില്‍ നിന്നു വ്യത്യസ്തമായി അമ്മയ്ക്ക് വേണ്ടി വരനെ തേടി മകള്‍ ഒരു പരസ്യം നല്കി. ട്വിറ്ററിലാണ് അമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മകള്‍ വരനെ തേടിയത്. നിയമ വിദ്യാര്‍ഥിയായ ആസ്താ വര്‍മയാണ് അമ്മയ്ക്ക് കൊള്ളാവുന്ന ഒരു വരനെ വേണമെന്ന് പറഞ്ഞുകൊണ്ട് ട്വീറ്റ് ചെയ്തത്.
” 50 വയസ്സുള്ള സുന്ദരനായ വരനെ അമ്മയ്ക്കുവേണ്ടി തേടുന്നു. വെജിറ്റേറിയനായിരിക്കണം, മദ്യപിക്കരുത്, നല്ല നിലയില്‍ ജീവിക്കുന്ന ആളാകണം”. പോസ്റ്റ് ട്വീറ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം ആളുകള്‍ ഏറ്റെടുത്തു. അമ്മയെയും മകളെയും അഭിനന്ദനമറിയിച്ച പലരും മകളുടെ ട്വീറ്റ് റി ട്വീറ്റ് ചെയ്തിട്ടുണ്ട്. ചിലരൊക്കെ മകള്‍ പറഞ്ഞ ഗുണഗണങ്ങള്‍ തികഞ്ഞ പുരുഷന്മാരുടെ പേര് ടാഗ് ചെയ്തിട്ടുണ്ട്. ഒക്ടോബര്‍ 31 ന് രാത്രി ഷെയര്‍ ചെയ്ത ട്വീറ്റില്‍ അയ്യായിരത്തിലധികം പ്രതികരണങ്ങളും 5500ലധികം റീട്വീറ്റുകളും ഏകദേശം 27000 ലൈക്കുകളും ലഭിച്ചിട്ടുണ്ട്.
Looking for a handsome 50 year old man for my mother! :)
Vegetarian, Non Drinker, Well Established. #Groomhunting pic.twitter.com/xNj0w8r8uq— Aastha Varma (@AasthaVarma) October 31, 2019
Post Your Comments