ഇന്ത്യന്‍ വിപണിയിലേയ്ക്ക് അമേരിക്കയില്‍ നിന്ന് ചിക്കന്‍ ലെഗ് പീസുകള്‍. അമേരിക്കക്കാര്‍ കോഴിക്കാലുകള്‍ കഴിക്കുന്നത് വിരളമാണ്. ചിക്കന്‍ ബ്രെസ്റ്റ് പീസാണ് അവര്‍ക്കു പ്രിയം. അതുകൊണ്ടുതന്നെ ബ്രെസ്റ്റ് പീസിന് മൂന്നിരട്ടി അവിടെ വിലയാണ്. അമേരിക്കന്‍ കോഴിക്കാലുകള്‍ യൂറോപ്പ്,ചൈന എന്നീ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയാണ് പതിവ്.
അമേരിക്കയും ഇന്ത്യയും തമ്മില്‍ സ്വതന്ത്രവ്യാപാരത്തിനുള്ള (ഫ്രീ ട്രേഡ് ) ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അവിടെനിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് ഫ്രീ ട്രേഡ് നിലവില്‍വരുന്നതോടുകൂടി ഇപ്പോഴുള്ള 100 % ഇറക്കുമതിച്ചുങ്കം വെറും 30 % മായി കുറയുന്നതിനാല്‍ അമേരിക്കന്‍ സാധനങ്ങള്‍ വളരെ വിലകുറച്ച് ഇന്ത്യന്‍ മാര്‍ക്കറ്റുകളില്‍ ഇനിമുതല്‍ ലഭ്യമാകുകയാണ്. അമേരിക്കന്‍ ചിക്കന്‍ ലെഗ് പീസുകള്‍ ഇന്ത്യയില്‍ കിലോയ്ക്ക് 70 രൂപയ്ക്കും താഴെയാകും വിലയെന്നും അനുമാനിക്കപ്പെടുന്നു.
Post Your Comments