ന്യൂഡൽഹി: ജിയോ ഫൈബറിന്റെ കടന്നുകയറ്റത്തെ ചെറുക്കാൻ കിടിലൻ ഓഫറുകളുമായി എയര്‍ടെല്‍. ബ്രോഡ്ബാൻഡ് പ്ലാനുകളുടെ വില 10 ശതമാനമാണ് കുറച്ചിരിക്കുന്നത്. ഇതോടൊപ്പം സൗജന്യ നെറ്റ്ഫ്ലിക്സ് അംഗത്വ ഓഫറിനൊപ്പം പരിധിയില്ലാത്ത ഡേറ്റയും ലഭിക്കും. എയർടെല്ലിന്റെ പുതിയ എക്സ്ട്രീം ഫൈബർ പ്ലാനുകൾ പ്രതിമാസം 799 രൂപ മുതലാണ് തുടങ്ങുന്നത്. 799 രൂപയുടെ അടിസ്ഥാന ബ്രോഡ്ബാൻഡ് പ്ലാനിൽ 100 എംബിപിഎസ് വേഗത്തിൽ പ്രതിമാസം 150 ജിബി വരെ ഡേറ്റ ലഭിക്കും. പരിധിയില്ലാത്ത ഡേറ്റയിലേക്ക് അപ്ഗ്രേഡുചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അധികമായി 299 രൂപ നൽകി ചെയ്യാനും കഴിയും.
999 പ്ലാനിൽ 200 എംബിപിഎസ് വേഗത്തിൽ 300 ജിബി ഡേറ്റയാണ് ലഭിക്കുന്നത്. എയർടെൽ താങ്ക്സ് ആനുകൂല്യങ്ങളുടെ ഭാഗമായി ഈ പ്ലാനിൽ 3 മാസത്തേക്ക് സൗജന്യ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ, ഒരു വർഷം ആമസോൺ പ്രൈം അംഗത്വം, സീ 5, എയർടെൽ എക്സ്ട്രീം എന്നിവയിൽ നിന്നുള്ള കണ്ടന്റുകള്‍ പരിധിയില്ലാത്ത ആക്സസ് എന്നിവയും ലഭിക്കും. 1,499 പ്ലാൻ 300 എംബിപിഎസ് വേഗത്തിൽ 500 ജിബി ഡേറ്റയും 3,999 പ്ലാനില്‍ 1 ജിബിപിഎസ് സ്പീഡിൽ പരിധിയില്ലാത്ത ഡേറ്റയാണ് ലഭിക്കുന്നത്.
Post Your Comments