Latest NewsKeralaNews

ആത്മഹത്യ തടയാനുള്ള ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചത് സെക്‌സ് ടോള്‍ ഫ്രീ നമ്പര്‍- പിന്നീട് സംഭവിച്ചത്

സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കിയ ഐഡി ബാഡ്ജിലെ ഒരൊറ്റ നമ്പര്‍ മാറിയപ്പോള്‍ സംഭവം ആകെ മാറി. ആത്മഹത്യ തടയാനുള്ള ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചത് സെക്‌സ് ഹോട്ട് ലൈനിലേക്ക്. അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് സംഭവം. കുട്ടികളുടെ സ്‌കൂള്‍ ഐഡി ബാഡ്ജില്‍ ആത്മഹത്യ തടയാനുള്ള ടോള്‍ ഫ്രീ നമ്പര്‍ എന്ന് പറഞ്ഞു നല്‍കിയ നമ്പറിലെ ഒരൊറ്റ നമ്പര്‍ മാറിയതോടെയാണ് കഥ മാറിയത്.

ആത്മഹത്യ തടയാനുള്ള മാര്‍ഗം തേടിയാണ് വിദ്യാര്‍ത്ഥികള്‍ ഈ നമ്പറിലേക്ക് വിളിക്കുന്നത്. എന്നാല്‍ ലഭിച്ചതാകട്ടെ ലൈംഗിക ഉത്തേജനത്തിനും ലൈംഗിക സുഖങ്ങള്‍ക്കായും ആളുകള്‍ ബന്ധപ്പെടുന്ന സെക്‌സ് ഹോട്ട് ലൈനിലേക്കും. ശരിക്കും അമ്പരന്നു പോയി എന്നാണ് രക്ഷകര്‍ത്താക്കള്‍ സംഭവത്തോട് പ്രതികരിച്ചത്. അതേസമയം തങ്ങള്‍ക്ക് തെറ്റ് പറ്റിപോയെന്ന് സമ്മതിച്ച സ്‌കൂള്‍ അധികൃതര്‍ പഴയ ഐഡി കാര്‍ഡ് തിരിച്ചുവാങ്ങി. സ്‌കൂള്‍ അധികൃതരും സംഭവത്തിന്റെ ഞെട്ടലിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button