ബെംഗലൂരു: യാത്രക്കാരെ പെരുവഴിയിലിറക്കി ബസ് സിസിക്കാര് പിടിച്ചെടുത്തു. ബെംഗലൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടാന്‍ നിന്ന കെഎസ്ആര്‍ടിസ് ബസാണ് സിസിക്കാര് പിടിച്ചെടുത്തത്. ് കുടിശിക തുക അടക്കാത്തതിനെ തുടര്‍ന്നാണ് സിസിക്കാര് ബസ് കൊണ്ടു പോയത്. ഇന്നലെ വൈകിട്ട് അഞ്ചിന് മൈസൂര്‍ സാറ്റലൈറ്റ് സ്റ്റാന്‍ഡിലായിരുന്നു സംഭവം. ബസ് പുറപ്പെടുന്നതിന് സാറ്റലൈറ്റ് സ്റ്റാന്‍ഡിലെത്തി മിനിട്ടുകള്‍ക്കകമാണ് സിസിക്കാരെത്തിയത്. തുടര്‍ന്ന് കെഎസ്ആര്‍ടിസി ജീവനക്കാരുമായി സംസാരിച്ചു. അതിനിടെ ഇവിടെ നിന്ന് പുറപ്പെടാന്‍ ബസില്‍ കയറിയ മൂന്നു പേരെ കമ്ബനി ജീവനക്കാര്‍ ഇറക്കിവിട്ടു. തുടര്‍ന്ന് ലഗേജുകളും, ബ്ലാങ്കെറ്റുകളുമടക്കമുള്ളവ പുറത്തിറക്കിയ ശേഷം ബസുമായി സ്ഥലം വിടുകയായിരുന്നു.
Read Also : വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്സെഷന് : നിലപാടില്‍ മാറ്റം വരുത്തി കെഎസ്ആര്‍ടിസി
മുംബയ് മഹാവോയേജേഴ്സാണ് ബസും രണ്ടു ഡ്രൈവര്‍മാരെയും കെഎസ്ആര്‍ടിസിക്ക് വാടകയ്ക്ക് നല്‍കിയിയത്. ഇവരാണ് അഞ്ചു മാസത്തിലേറെയായി ബസിന്റെ സിസി കുടിശിക വരുത്തിയത്. അതിനിടെ മറ്റിടങ്ങളില്‍ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ ഫോണില്‍ വിളിച്ചു. തുടര്‍ന്ന് അവരും സാറ്റലൈറ്റ് ബസ് സ്റ്റാന്‍ഡിലെത്തി. 45 യാത്രക്കാരാണ് സ്കാനിയയില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. പകരം എന്ത് സംവിധാനം ഒരുക്കണമെന്നറിയാതെ കുഴങ്ങിയ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ആറരയോടെ സൂപ്പര്‍ ഡീലക്സ് ബസ് എത്തിച്ചു. എന്നാല്‍ ഡീലക്സില്‍ 39 പേര്‍ക്ക് മാത്രമേ ഇരിക്കാന്‍ സീറ്റുണ്ടായിരുന്നുള്ളൂ. ബാക്കിയുള്ള ആറ് യാത്രക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള ക്രമീകരണം ഒരുക്കിയില്ല.
Post Your Comments