പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ പരിപാടിയില്‍ നടന്‍ ബിനീഷ് ബാസ്റ്റിന്‍ അപമാനിക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധമറിയിച്ച് ബിജെപി മീഡിയ കോര്‍ഡിനേറ്റര്‍ സന്ദീപ് ആര്‍ വചസ്പതി. ‘എബിവിപിയായിരുന്നു കോളേജ് യൂണിയന്‍ ഭരിച്ചിരുന്നതെങ്കില്‍ താങ്കള്‍ക്ക് ഈ ഗതി വരുമായിരുന്നില്ല ബിനീഷ്. ഭിക്ഷയായി കിട്ടുന്ന സിംഹാസനമല്ല പൊരുതി നേടുന്ന നിലമാണ് ശ്രേഷ്ഠ’ മെന്ന് സന്ദീപ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. താങ്കള്‍ അമര്‍ന്നിരുന്നത് പുരോഗമന പ്രസ്ഥാനങ്ങള്‍ എന്ന് വീമ്പിളക്കുന്നവരുടെ മുഖത്തേക്കാണെന്നും സന്ദീപ് പറഞ്ഞു.
സന്ദീപിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
നമ്പർ 1 കേരളം എന്ന ഊതി വീർപ്പിച്ച ബലൂൺ ബിനീഷ് ബാസ്റ്റിൻ Bineesh Bastin എന്ന യുവ നടൻ കുത്തിപൊട്ടിക്കുന്ന കാഴ്ചയാണിത്. ഒപ്പം എസ്എഫ്ഐയുടെ കാപട്യവും. താങ്കൾ അമർന്നിരുന്നത് പുരോഗമന പ്രസ്ഥാനങ്ങൾ എന്ന് വീമ്പിളക്കുന്നവരുടെ മുഖത്തേക്കാണ്. വയറ്റിപ്പിഴപ്പിന്റെ രാഷ്‌ട്രീയം മാത്രമേ ഇടത് പ്രസ്ഥാനങ്ങൾക്കുള്ളൂ എന്ന് വീണ്ടും തെളിഞ്ഞിരിക്കുകയാണ്. ഒന്ന് ഉറപ്പിച്ച് പറയാം എബിവിപിയായിരുന്നു കോളേജ് യൂണിയൻ ഭരിച്ചിരുന്നതെങ്കിൽ താങ്കൾക്ക് ഈ ഗതി വരുമായിരുന്നില്ല ബിനീഷ്. ഭിക്ഷയായി കിട്ടുന്ന സിംഹാസനമല്ല പൊരുതി നേടുന്ന നിലമാണ് ശ്രേഷ്ഠം. അഭിനന്ദനങ്ങൾ ബിനീഷ് ബാസ്റ്റിൻ.
………..
പാലക്കാട് നിന്ന് കുറേക്കാലമായി നിരാശ മാത്രമാണ് സാംസ്‌ക്കാരിക കേരളത്തിന് കിട്ടുന്നത്. എന്തിന്റെ പേരിലായാലും ഈ അനീതിക്കെതിരെ ശബ്ദിക്കാതെ പോയ നൂറു കണക്കിന് നാവുകളുടെയും കൈകളുടേയും ഉടമകൾ അടിമകൾ മാത്രമാണ്.
https://www.facebook.com/sandeepvachaspati/videos/528516014604977/?__xts__%5B0%5D=68.ARAIGwdd3urz-1vLANsLk2OunWxLri8fh5k3_A4TcaECtza60384eXBLww0kataaAXoUzhvMti0T6X56NBPgRQd2RAVc-oAvaeHAav6vkgJAqDjI1qB-KKDpvNi0c58yXbN72E6JRlJn3U8mC_IKHVNnw1NmPaW_qFx_Iucq8RlP91swfZXUKrZ4nIXXYEecOnLwTrQ19sQwqluzQvBXNN3XB7pyOf0Obmv-GeleKiOPXgh4L-uDVJ2vPFxiwTdnZ42J0GSzv1TEPb-MZ_9qrFLFMKl9gUuUyoHO6DV5tUh5znmuBBz38cjzz2na-1QtmqyZjegPpZFyp77rD6xbxQC5uRF-D-8uIQc&__tn__=-R
Post Your Comments