പത്തനംതിട്ട: ശബരിമലയില്‍ തീർത്ഥാടകർക്കായി കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കാൻ സംസ്ഥാന സര്‍ക്കാര്‍. മന്ത്രി കെ കെ ശൈലജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗത്തിലാണ് തീരുമാനം. 3000 ആരോഗ്യജീവനക്കാരെ ശബരിമലയിലെ വിവിധ കേന്ദ്രങ്ങളിലായി നിയമിക്കും. അടിയന്തര ചികിത്സാ കേന്ദ്രം, ഓക്‌സിജന്‍ പാര്‍ലറുകള്‍ എന്നിവയും സന്നിധാനം, നീലിമല, അപ്പാച്ചിമേട്, പമ്പ, നിലയ്ക്കല്‍, ചരല്‍മേട് എന്നിവിടങ്ങളില്‍ വെള്ളിയാഴ്ചമുതല്‍ മുഴുവന്‍സമയ ഡിസ്‌പെന്‍സറിയും പ്രവർത്തിക്കും. നിലയ്ക്കല്‍ ആശുപത്രിയില്‍ ഐസിയു ഉള്‍പ്പെടെയുള്ള അധികസൗകര്യം സജ്ജമാക്കും.
Read also: നൈഷ്ഠിക ബ്രഹ്മചാരിയായ ശബരിമല അയ്യപ്പന്‍; ശബരിമല ക്ഷേത്രത്തിനു 4000 വര്‍ഷത്തെ പഴക്കം
കൂടാതെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കാനും പദ്ധതിയുണ്ട്. തീര്‍ഥാടകര്‍ക്ക് മാത്രമായി പ്രത്യേക അത്യാഹിതവിഭാഗം, വാര്‍ഡ്, കാര്‍ഡിയാക് കെയര്‍ യൂണിറ്റ് എന്നിവ സജ്ജമാക്കും. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രത്യേക ആരോഗ്യസേവന കേന്ദ്രം തുടങ്ങും. കോട്ടയം മെഡിക്കല്‍ കോളേജില്‍ മികച്ച സൗകര്യമൊരുക്കാനും തീരുമാനമായി.
Post Your Comments