ഏറ്റുമാനൂര്‍ : വിദ്യാര്‍ഥിനികളോടു മോശമായി സംസാരിച്ചെന്ന പരാതിയില്‍ അധ്യാപകനെതിരെ കൂടുതല്‍ വിദ്യാര്‍ഥിനികള്‍ രംഗത്ത്. ഏറ്റുമാനൂരിലെ സര്‍ക്കാര്‍ സ്കൂളിലെ രണ്ടു വിദ്യാര്‍ഥിനികളുടെ മാതാപിതാക്കള്‍ കഴിഞ്ഞ ദിവസം നല്കിയ പരാതിയിലാണ് അധ്യാപകനെതിരെ പോക്സോ കേസെടുത്തത്. അതേസമയം, കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമമുണ്ടെന്നും അതിന് സ്കൂള്‍ അധികൃതര്‍ തന്നെ ഒത്താശ ചെയ്യുന്നതായും മാതാപിതാക്കള്‍ പരാതിപ്പെട്ടു
Read Also : പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ക്ലാസ്മുറിയില്‍ വെച്ച് പീഡിപ്പിച്ച അധ്യാപകന് പിടിയില്‍
നേരത്തെയും അധ്യാപകന് കുട്ടികളോട് അപമര്യാദയായി പെരുമാറിയെന്നാണു പരാതി. ഏഴു വിദ്യാര്‍ഥിനികള്‍ പരാതി നല്‍കിയിരുന്നു. വ്യാഴാഴ്ച ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, വനിതാ സെല്‍ അധികൃതര്‍, ശിശു ക്ഷേമ വകുപ്പ്, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എന്നിവര്‍ വിദ്യാര്‍ഥിനികളില്‍ നിന്നു മൊഴിയെടുത്തു.
Post Your Comments