തൃശൂര്‍: പറമ്പിക്കുളം ഡാമിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഒരു സ്ലൂയിസ് ഗേറ്റ് തുറന്നു. ഡാമിന്റെ മൂന്നാമത്തെ സ്ലൂയിസ് ഗേറ്റ് തുറന്ന് 202 ക്യുമെക്സ് വെള്ളമാണു ചാലക്കുടി പുഴയിലേക്ക് ഒഴുക്കുന്നത്. ഡാമിലെ നിലവിലെ ജലനിരപ്പ് 1823.95 അടിയായതിനാലാണ് ഒരു സ്ലൂയിസ് ഗേറ്റ് തുറക്കുന്നത്. 1825 അടിയാണ് പറമ്പിക്കുളത്തിന്റെ പരമാവധി സംഭരണ ശേഷി. നേരത്തെ തന്നെ 30 ക്യുമെക്സ് ജലം ചാലക്കുടി പുഴയിലേക്ക് ഒഴുകുന്നുണ്ടായിരുന്നു. ഒരു സ്ലൂയിസ് ഗേറ്റ് കൂടി തുറന്നതോടെ ചാലക്കുടി പുഴയില്‍ അഞ്ച് അടി വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പുഴയിലിറങ്ങുന്നവരും മീന്‍ പിടിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
Post Your Comments