മസ്‌ക്കറ്റ് : ഒമാനിൽ നവംബർ മാസത്തെ ഇന്ധന വില പ്രാബല്യത്തിൽ. ഒക്ടോബർ മാസത്തിലെ വിലയിൽ നിന്നും നേരിയ കുറവുണ്ട്. എം-95 ലിറ്ററിന് 216 ഒമാനി ബൈസയും എം-91ന് 203 ബൈസയും ഡീസലിന് 240 ബൈസയുമാണ് നവംബര്‍ മാസത്തിലെ വില. ഒക്ടോബറിലിത് 217 ബൈസയും 207 ബൈസയും ഡീസലിന് 245 ബൈസയുമായിരുന്നു യഥാക്രമം വില.
2016 ജനുവരി 15ന് ഇന്ധന സബ്‌സിഡി ഒമാന്‍ സര്‍ക്കാര്‍ ഒഴിവാക്കുന്നതിന് മുന്‍പുവരെ സൂപ്പര്‍ പെട്രോൾ ലിറ്ററിന് 120 ബൈസയും റെഗുലര്‍ പെട്രോളിന് 114 ബൈസയും ഡീസലിന് 146 ബൈസയുമായിരുന്നു വില.ഇക്കഴിഞ്ഞ മൂന്നര വര്‍ഷത്തിനുള്ളില്‍ . പെട്രോള്‍ വിലയില്‍ ഏകദേശം 80 ശതമാനവും ഡീസല്‍ വിലയില്‍ 64 ശതമാനവും വര്‍ദ്ധനവാണ് വിപണിയിൽ ഉണ്ടായത്.
Post Your Comments