Latest NewsKeralaNews

കോടതി വിധി; പ്രതികരണവുമായി ജോസ്​ കെ. മാണി

കോട്ടയം: കോടതിവിധി പി.ജെ. ജോസഫിന്​ തിരിച്ചടിയാണെന്ന് വ്യക്തമാക്കി​ ജോസ്​ കെ.മാണി എം.പി. ചെയര്‍മാന്റെ അധികാരം തന്നില്‍ നിക്ഷിപ്​തമാണെന്നുവാദിച്ച്‌​ പി.ജെ. ജോസഫ്​ എടുത്ത എല്ലാ തീരുമാനവും അസാധുവാക്കുന്നതാണ്​ കോടതിവിധി. ഈ സാഹചര്യത്തില്‍ വര്‍ക്കിങ്​ ചെയര്‍മാനായ ജോസഫിന്​ ചെയര്‍മാ​​ന്റെ അധികാരങ്ങള്‍ നിര്‍വഹിക്കാന്‍ അവകാശമില്ല. ജോസഫിന്റെ രണ്ടു വാദങ്ങളും തെറ്റാണെന്ന്​ കോടതി സൂചിപ്പിട്ടുണ്ടെന്നും ജോസ് കെ മാണി വ്യക്തമാക്കി. പാര്‍ട്ടി ഭാരവാഹികളെ ഫോണ്‍വിളിച്ചും ഭീഷണിപ്പെടുത്തിയും ഒപ്പം നിര്‍ത്താനുള്ള നീക്കമാണ്​ നടക്കുന്നതെന്നും ജോസ് കെ മാണി പറയുകയുണ്ടായി.

Read also: ചെയർമാൻ സ്ഥാനം ; ജോസ് കെ മാണിക്ക് കനത്ത തിരിച്ചടി : അപ്പീലിൽ കോടതി വിധിയിങ്ങനെ

പാലാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പി.ജെ. ജോസഫ്​ ദുര്‍ബലപ്പെടുത്തി. യു.ഡി.എഫ്​ നേതാക്കളുടെ സാന്നിധ്യത്തില്‍ കൂടിയാലോചനകള്‍ക്കൊടുവില്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ ജോസഫ്​ അംഗീകരിച്ചില്ല. വിവാദത്തിലേക്ക്​ പോകരുതെന്ന്​ യു.ഡി.എഫ്​ നേതാക്കള്‍ പറഞ്ഞതിനാലാണ്​ ഇക്കാര്യങ്ങള്‍ ഇതുവരെ പറയാതിരുന്നതെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button