KeralaLatest NewsNews

ഭിന്നശേഷിക്കാര്‍ക്കുള്ള സര്‍ക്കാര്‍ സംവരണം സംബന്ധിച്ച് പുതിയ തീരുമാനം തിരുവനന്തപുരം: ഭിന്നശേഷിക്കാ

തിരുവനന്തപുരം: ഭിന്നശേഷിക്കാര്‍ക്കുള്ള സര്‍ക്കാര്‍ സംവരണം സംബന്ധിച്ച് പുതിയ തീരുമാനം. സര്‍ക്കാര്‍ നിയമനങ്ങളില്‍ ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുവദിച്ചിരുന്ന സംവരണം 3ല്‍ നിന്നും 4 ശതമാനമായി ഉയര്‍ത്തിയതായാണ് പുതിയ തീരുമാനം. ഇത് സംബന്ധിച്ച് സാമൂഹ്യനീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. 2016ലെ ആര്‍പിഡബ്ല്യുഡി ആക്ടനുസരിച്ചാണ് 3 ശതമാനത്തില്‍ നിന്നും 4 ശതമാനമാക്കി വര്‍ധിപ്പിച്ചിരിക്കുന്നത്.

Read Also : ഭിന്നശേഷിക്കാരന് ലോട്ടറി വില്‍പ്പനകൊണ്ട് ഉപജീവനം നടത്താൻ അനുവദിക്കാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍

ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ തുടര്‍ച്ചയാണ് ഈ ഭിന്നശേഷി സംവരണമെന്നും മന്ത്രി വ്യക്തമാക്കി. ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക സംവരണം നിലവില്‍ വന്ന സാഹചര്യത്തില്‍ ഗ്രേസ് മാര്‍ക്ക് സിസ്റ്റം ആവശ്യമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത് നിര്‍ത്തലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഭിന്നശേഷിയുള്ളവരുടെ ഉന്നതവിദ്യാഭ്യാസത്തിനും ഗവേഷണത്തിനും പുനരധിവാസത്തിനും അവരെ പരിചരിക്കുന്നവരെ പരിശീലിപ്പിക്കാനുമായി സംസ്ഥാനത്ത് സര്‍വകലാശാല സ്ഥാപിക്കുമെന്ന് നേരത്തെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സര്‍വകലാശാല ഒരുക്കുന്നത്. തിരുവനന്തപുരത്താണ് ക്യാമ്പസ് ഒരുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button