ഹൈദരാബാദ് : രാജ്യത്തിനായി വീരമൃത്യു വരിച്ച കേണൽ സന്തോഷ് ബാബുവിന്റെ ഭാര്യ സന്തോഷി ഡെപ്യൂട്ടി കലക്ടറായി ജോലിയില്‍ പ്രവേശിച്ചു. കഴിഞ്ഞ ദിവസം തെലങ്കാന ആഭ്യന്തരമന്ത്രിയുടെ ഓഫീസിലാണ് സന്തോഷി ജോലി ആരംഭിച്ചത്. സന്തോഷിക്ക് ഡെപ്യൂട്ടി കളക്ടറായി നിയമനം നല്‍കിയതായി തെലങ്കാന സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. സന്തോഷ് ബാബുവിന്റെ വസതിയിലെത്തിയ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ നിയമന ഉത്തരവ് കൈമാറുകയായിരുന്നു.
ഒപ്പം നാല് കോടി രൂപ സന്തോഷിക്കും ഒരു കോടി രൂപ സന്തോഷ് ബാബുവിന്റെ മാതാപിതാക്കള്‍ക്കും മുഖ്യമന്ത്രി ധനസഹായം നല്‍കിയിരുന്നു. ഹൈദരാബാദില്‍ 711 ചതുരശ്ര അടി സ്ഥലവും നല്‍കുന്നതായി ചന്ദ്രശേഖര്‍ റാവു അറിയിച്ചിട്ടുണ്ട്.
ചൈനീസ് അക്രമണത്തിൽ ജീവൻ നഷ്ടമായ മറ്റ് സൈനികർക്ക് 10 ലക്ഷം രൂപ വീതം നൽകുമെന്ന് തെലങ്കാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. കുടുംബത്തിലും ജന്മനാട്ടിലും പ്രചോദനമായിരുന്നു 16 ബിഹാർ റെജിമെന്റിലെ കമാൻഡിങ് ഓഫിസറായ സന്തോഷ്. ജൂൺ 15 ന് രാത്രി കിഴക്കൻ ലഡാക്കിലെ ഗൽവാനിൽ ചൈനീസ് സൈനികരുമായുണ്ടായ സംഘര്‍ഷത്തിലാണ് വീരമൃത്യു വരിച്ചത്.
Post Your Comments