
റാഞ്ചി: മന്ത്രവാദിനിയെന്ന സംശയത്തെ തുടര്‍ന്ന് യുവാവ് മുത്തശ്ശിയെ വെട്ടിക്കൊന്നു. ജാര്‍ഖണ്ഡിലാണ് സംഭവം. നാനിക് ബിറുവ എന്ന വയോധികയെ കൊലപ്പെടുത്തിയതിന് കൊച്ചുമകൻ വിജയ് ബിറുവ പോലീസ് പിടിയിലായി. മുത്തശ്ശി മന്ത്രവാദിനിയാണെന്നും അവര്‍ കാരണമാണ് വിജയ് ബിറുവയുടെ ഭാര്യയ്ക്ക് അസുഖം വന്ന് കിടപ്പിലായതെന്നും ഒരു മന്ത്രവാദി ഇയാളോട് പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കൊലപാതകം നടത്താൻ തീരുമാനിച്ചത്. മഴു ഉപയോഗിച്ച് ഇയാൾ മുത്തശ്ശിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
Post Your Comments