പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ പരിപാടിക്കിടയില്‍ നടന്‍ ബിനീഷ് ബാസ്റ്റിന്‍ അപമാനിക്കപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് ഡിവൈഎഫ്‌ഐ. ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവം സാംസ്‌കാരിക കേരളത്തിന് അപമാനം. പ്രിന്‌സിപ്പാളിനെതിരെയും നടപടിവേണമെന്ന് ഡിവൈഎഫ്‌ഐ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. ബിനീഷ്ബാസ്റ്റിനെ അപമാനിച്ച സംഭവം സാംസ്‌കാരിക കേരളത്തിന് അപമാനമാണ്. ആത്മാഭിമാനത്തോടെ ജീവിക്കുക എന്നത് ഏതൊരു പൗരന്റെയും അവകാശമാണ്. അപമാനിച്ചു ഇറക്കിവിടാന്‍ ഒരാള്‍ക്കും അവകാശമില്ല. അനില്‍ രാധാകൃഷ്ണ മേനോന്റെ സമീപനം ഒരു പരിഷ്‌കൃത സമൂഹത്തിനു ചേര്‍ന്നതല്ലെന്നും ഡിവൈഎഫ്‌ഐ പ്രതികരിച്ചു.
ഡിവൈഎഫ്‌ഐയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവം സാംസ്‌കാരിക കേരളത്തിന് അപമാനം.
പ്രിന്സിപ്പാളിനെതിരെയും നടപടിവേണം
:ഡിവൈഎഫ്ഐ
ചലച്ചിത്ര താരം ബിനീഷ്‌ബാസ്റ്റിനെ അപമാനിച്ച സംഭവം സാംസ്‌കാരിക കേരളത്തിന് അപമാനമാണ്. ആത്മാഭിമാനത്തോടെ ജീവിക്കുക എന്നത് ഏതൊരു പൗരന്റെയും അവകാശമാണ്. അപമാനിച്ചു ഇറക്കിവിടാൻ ഒരാൾക്കും അവകാശമില്ല. അനിൽ രാധാകൃഷ്ണ മേനോന്റെ സമീപനം ഒരു പരിഷ്‌കൃത സമൂഹത്തിനു ചേർന്നതല്ല.
കോളേജ് പ്രിൻസിപ്പലിന്റെ സമീപനവും വിമർശന വിധേയമാണ്. കോളേജിൽ അതിഥികളായി എത്തുന്ന രണ്ടുപേരിൽ, ഒരാളുടെ സങ്കുചിത താല്പര്യത്തിനു ഒരു സർക്കാർ ഉദ്യോഗസ്ഥൻ കീഴ്പ്പെടാൻ പാടില്ലായിരുന്നു. കോളേജ് പ്രിന്സിപ്പലിനെതിരെ സർക്കാർ നടപടി സ്വീകരിക്കണം. അടിയന്തിരമായി അദ്ദേഹത്തോട് സർക്കാർ വിശദീകരണം തേടണം.
ഒരു തരത്തിലുള്ള വിവേചനവും കേരളത്തിൽ അനുവദിക്കരുത്. കേരളം ഒറ്റക്കെട്ടായി ബിനീഷ് ബാസ്റ്റിനൊപ്പം അണിനിരക്കണം. ഡിവൈഎഫ്ഐ ബിനീഷ് ബാസ്‌റ്റിന് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.
https://www.facebook.com/dyfikeralastatecommittee/photos/a.656853137783243/1644390215696192/?type=3&__xts__%5B0%5D=68.ARDevWrgwcDHCizoyB6vlJJNtYQRH9TVT4r2hFbtQ0cEdegLOjLb-90NF7_E_2fQ-4j0TrPr7Pop1zC7IyS0kWOdgTRQVXTcGqopNvfKW-nH16MGMoDartvJn3yttGdoXu1vUj7K_gDjENItSDDAT2emvL-zjCtql02paa5StnyG2ceNK9Lw2dn2Y4CE3bTyNCap_vFhQWHgUTF8BoIdNMTPV4G0aWv5zI-FyhRUcnlWePBbznQMDHyPBgSZRCliYWh_-UWPcfKYz8Kuy2Q9j2cZYpJatIn6NTHNodkXL5e8UhoxFC8Oa3P_EqXm70B4w7jfMHPC5_P8qbw-lJAN63J2SA&__tn__=-R
Post Your Comments