തിരുവനന്തപുരം: നേതൃത്വത്തിലുള്ള വ്യക്തിയുടെ പിന്തിരിപ്പന്‍ കാഴ്ചപ്പാടുകള്‍ സമുദായത്തിന്റെ മേല്‍ കെട്ടിവെയ്ക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവീകരണത്തിന് തയ്യാറാകാത്ത പ്രസ്ഥാനങ്ങള്‍ അസാധുവാകുമെന്ന് തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എൻ എസ് എസിനെതിരെയായിരുന്നു പിണറായി വിജയൻറെ ഒളിയമ്പ്. തെറ്റായ നേതൃത്വത്തിനെതിരെ അതത് സമുദായത്തിലെ പാവപ്പെട്ടവരുടെയും അവഗണിക്കപ്പെട്ടവരുടെയും ഐക്യം രൂപപ്പെടണം. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പൊരുതിയ പൈതൃകമുണ്ടാവാം. ആ പൈതൃകത്തെ കൈയൊഴിയുകയാണോ വേണ്ടത്.
അത് കാലാനുസൃതമായി ശക്തിപ്പെടുത്തി മുന്നോട്ട് പോവലാണ് ശരിയായ രീതി. ഇതും അത്തരമാളുകള്‍ ആലോചിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments