KeralaLatest NewsNews

കെഎഎസ് രൂപീകരണം; സിവില്‍ സര്‍വ്വീസിനെ കാര്യക്ഷമമാക്കാന്‍ ദൃഢനിശ്ചയത്തോടെ സ്വീകരിച്ച നടപടികളില്‍ ഒന്നാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സിവില്‍ സര്‍വ്വീസിനെ കാര്യക്ഷമമാക്കാന്‍ ദൃഢനിശ്ചയത്തോടെ സ്വീകരിച്ച നടപടികളില്‍ ഒന്നാണ് കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വ്വീസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിവും സാമൂഹ്യ പ്രതിബദ്ധതയും ഭാവനയും ഊര്‍ജ്ജസ്വലതയും ഉള്ള ചെറുപ്പക്കാരെ സിവില്‍ സര്‍വീസിന്റെ നിര്‍ണ്ണായക സ്ഥാനങ്ങളിലേക്ക് കൊണ്ടുവന്നു കൂടുതല്‍ ഫലപ്രദമായ ഭരണ നിര്‍വ്വഹണം സാധ്യമാക്കാന്‍ ഇതിലൂടെ കഴിയും. തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പ്രഖ്യാപിച്ച ഒരു പ്രധാന വാഗ്ദാനം കൂടി ഈ കേരളപ്പിറവി ദിനത്തില്‍ യാഥാര്‍ഥ്യമാവുകയാണ്. കെ.എ.എസിലേക്കുള്ള പി.എസ്.സിയുടെ ആദ്യ വിജ്ഞാപനം ഇന്ന് ഇറങ്ങിയത് അത്യധികം സന്തോഷകരമാണെന്നും അദ്ദേഹം പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button