കൊച്ചി: മഹാ ചുഴലിക്കാറ്റ് നാശം വിതച്ച ലക്ഷദ്വീപിന് കൈത്താങ്ങായി ബിഎസ്എന്‍എല്‍. ലക്ഷദ്വീപില്‍ ഒക്ടോബര്‍ 3 മുതല്‍ മൂന്ന് ദിവസത്തേക്ക് ഉപയോക്താക്കള്‍ക്ക് സൗജന്യമായി കോള്‍ ചെയ്യാമെന്ന് ബിഎസ്എന്‍എല്‍ അധികൃതര്‍ അറിയിച്ചു. 77,834 ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്കാണ് സര്‍വീസ് ഉപകാരപ്രദമാകുക.
കനത്ത കാറ്റിലും മഴയിലും വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ താളം തെറ്റിയ അവസ്ഥയില്‍ തുടരവെയാണ് ഉപയോക്താക്കള്‍ക്ക് സൗജന്യ കോള്‍ സര്‍വ്വീസ് നല്‍കി ബിഎസ്എന്‍എല്‍ മാതൃകയായയത്. മഹാ ചുഴലിക്കാറ്റില്‍ വലിയ നാശനഷ്ടങ്ങളാണ് ലക്ഷദ്വീപില്‍ ഉണ്ടായിരുന്നത്.
ALSO READ: കേരള തീരത്ത് ‘മഹ’ ഭീതി ഒഴിയുന്നു; കൂടുതല്‍ ശക്തിയാര്‍ജിച്ച് ഒമാന്‍ തീരത്തേക്ക്
ബിഎസ്എന്‍എലില്‍ നിന്ന് ബിഎസ്എന്‍എലിലേക്ക് സൗജന്യമായും മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്ക് ദിവസം 20 മിനിട്ട് വീതവും സൗജന്യമായി സംസാരിക്കാമെന്ന് അധികൃതര്‍ അറിയിച്ചു.
Post Your Comments