Latest NewsKeralaNews

‘ഒരുത്തനെങ്കിലും, ഒരുത്തിയെങ്കിലും ആ സ്സേജിലേക്ക് പാഞ്ഞുകയറിയേനെ’; ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവത്തില്‍ വിദ്യാര്‍ത്ഥികളെ വിമര്‍ശിച്ച് കുറിപ്പ്

നടന്‍ ബിനീഷ് ബാസ്റ്റിന് പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ പരിപാടിക്കിടെ നേരിടേണ്ടി വന്ന അപമാനത്തില്‍ പ്രതികരിച്ച് നിരവധിപേര്‍ ഇതിനോടകം രംഗത്തെത്തി. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് മോട്ടിവേഷണല്‍ സ്പീക്കറും പരിശീലകനുമായ അബിഷാദ് ഗുരുവായൂരും രംഗത്തെത്തിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ പഠിച്ച സമവാക്യങ്ങള്‍ തെറ്റിപ്പോയിരിക്കുന്നുവെന്ന് പറഞ്ഞാണ് അബിഷാദിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് തുടങ്ങുന്നത്. ബിനീഷ് വേദിയില്‍ കുത്തിയിരുപ്പ് തുടങ്ങിയപ്പോഴും സംഭവം എന്താണെന്ന് പറഞ്ഞപ്പോഴും പരിപാടിയില്‍ സന്നിഹിതരായ വിദ്യാര്‍ഥികള്‍ പ്രതികരിക്കാതിരുന്നതാണ് ഈ ഫേസ്ബുക്ക് പോസ്റ്റിന്റെ ആധാരം

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പറയാനുള്ളത് ആ കുട്ടികളോടാണ് !
നിങ്ങൾ പഠിച്ച സമവാക്യങ്ങൾ തെറ്റിപ്പോയിരിക്കുന്നു.
സൊല്യൂഷനുകൾപ്പുറം നിലനിൽക്കുന്ന പ്രശ്നങ്ങളുണ്ട് മനുഷ്യനെന്ന് നിങ്ങൾ മാത്സിലൂടെ പഠിച്ചിരുന്നെങ്കിൽ,
ആന്തരികാവയവങ്ങൾക്കപ്പുറം നിറങ്ങളും ക്ലാസും കൊണ്ട് രൂപപ്പെട്ട ശരീരങ്ങളുണ്ടെന്ന് ബയോളജിയിൽ പഠിച്ചിരുന്നെങ്കിൽ,
നിർമ്മിക്കപ്പെട്ട സ്വത്വങ്ങളുടെ കുതറാനുള്ള വെമ്പൽ കെമിസ്ട്രിയിൽ കണ്ടിരുന്നെങ്കിൽ,
ഒരുത്തൻ ഒന്ന് അമർന്നിരുന്നപ്പോൾ, നിശബ്ദനായിപ്പോയ ചലന, ബല സിദ്ധാന്തം ഫിസിക്സിൽ നിങ്ങളെ തൊട്ടിരുന്നെങ്കിൽ..

എങ്കിൽ

ഒരുത്തനെങ്കിലും, ഒരുത്തിയെങ്കിലും ആ സ്സേജിലേക്ക് പാഞ്ഞുകയറിയേനെ.

പ്രവിലേജ് തിന്നു വീർത്ത ആ മരപ്പാഴിനോട് ചോദ്യങ്ങൾ ചോദിച്ചേനെ.
ഇറങ്ങിപ്പോകാൻ ആക്രോശിച്ചേനെ.
എന്നിട്ട്
നെഞ്ചുകീറി കവിത ചൊല്ലിയവന്റെ കൂടെ ഒരുമിച്ചു പാടിയേനെ
മതമല്ല മതമല്ല പ്രശ്നം..
വിശപ്പാണെന്ന്
ജീവിതമാണെന്ന്
മനുഷ്യനാണെന്ന്.

ഒന്നുമുണ്ടായില്ല!
എന്റെ മെറിറ്റോറിയസ് മണ്ണാങ്കട്ടകളേ
ആ സ്റ്റെതസ്കോപ്പുകൾ നിങ്ങളുടെ തന്നെ നെഞ്ചത്തേക്ക് അമർത്തി വെക്കുക.
അഭിഷാദ്.

https://www.facebook.com/photo.php?fbid=2470274906387609&set=a.116105655137891&type=3

shortlink

Related Articles

Post Your Comments

Related Articles


Back to top button